ചിഹ്നമില്ലാത്ത താരം, നോട്ട ഇത്തവണ ‘നോട്ടപ്പുള്ളി’യാകുമോ?-‘നോ​ട്ട’ പി​ടി​ക്കു​ന്ന ഓ​രോ വോ​ട്ടും മു​ന്ന​ണി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പേ​റ്റും

തി​രു​വ​ന​ന്ത​പു​രം: ജ​ന​വി​ധി​ക്കു​ള്ള കാ​ത്തി​രി​പ്പി​ൽ എ​തി​ർ സ്ഥാ​നാ​ർ​ഥി​യു​ടേ​ത്​ മാ​ത്ര​മ​ല്ല, ‘നോ​ട്ട’​ക്കു​ള്ള വോ​ട്ടും മു​ന്ന​ണി​ക​ൾ ഉ​റ്റു​നോ​ക്കു​ക​യാ​ണ്. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു​ല​ക്ഷ​ത്തോ​​ളം (98,034) ​​പേ​രാ​ണ്​ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ആ​രെ​യും താ​ല്പ​ര്യ​മി​ല്ലെ​ന്ന്​ സാ​ക്ഷ്യ​പ്പെ​ടു​ത്തി നോ​ട്ട​ക്ക്​ കു​ത്തി​യ​ത്.

അ​താ​യ​ത്,​ ഒ​രു മ​ണ്ഡ​ല​ത്തി​ൽ ശ​രാ​ശ​രി 700 പേ​ർ നോ​ട്ട​യെ ‘തെ​ര​ഞ്ഞെ​ടു​ത്തു’. ജി​ല്ല​ക​ൾ താ​ര​ത​മ്യം ചെ​യ്യു​മ്പോ​ഴാ​ക​ട്ടെ, നോ​ട്ട​​ക്ക്​ കി​ട്ടി​യ വോ​ട്ടു​ശ​രാ​ശ​രി 2,313 ആ​ണ്.

2013ൽ ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ നോ​ട്ട സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ ശേ​ഷം 2016ലാ​ണ്​ സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി പ​രീ​ക്ഷ​ണം ന​ട​ന്ന​ത്. 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 1,07,245 വോ​ട്ട​ർ​മാ​രാ​ണ് (ആ​കെ പോ​ൾ ചെ​യ്ത വോ​ട്ടി​ന്റെ 0.53 ശ​ത​മാ​നം) അ​ന്ന് നോ​ട്ട​ക്ക് വോ​ട്ട് ചെ​യ്ത​ത്. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1,03,596 പേ​ർ നോ​ട്ട​ക്കൊ​പ്പം കൂ​ടി.

2021​ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നോ​ട്ട​യു​ടെ ജ​ന​സ​മ്മി​തി ഇ​ടി​ഞ്ഞ്​ ​98,034 ലേ​ക്കെ​ത്തി. ഇ​ത്ത​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യ വോ​ട്ടി​ടി​വ്​ മു​ൻ​നി​ർ​ത്തി, നോ​ട്ട അ​പ്ര​സ​ക്​​ത​മാ​കു​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ലി​നി​ടെ​യാ​ണ് 2024ലെ ​ലോ​ക്സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പി​ൽ ശ​ക്​​ത​മാ​യ തി​രി​ച്ചു​വ​ര​വ്. 1,58,456 പോ​രാ​ണ്​ അ​ന്ന് നോ​ട്ട​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സം​സ്ഥാ​ന​​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്​ ച​രി​ത്ര​ത്തി​ൽ നോ​ട്ട​യു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​ക​ട​ന​മാ​യി​രു​ന്നു അ​ത്. എ​സ്.​ഐ.​ആ​റി​ന്​ ശേ​ഷം വോ​ട്ടു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ നോ​ട്ട പി​ടി​ക്കു​ന്ന ഓ​രോ വോ​ട്ടും മു​ന്ന​ണി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പേ​റ്റു​ക​യാ​ണ്.

ത​ല​ശ്ശേ​രി വ​ഴി ക​ള​മ​ശ്ശേ​രി​യി​ലേ​ക്ക്​

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​​ര​ഞ്ഞെ​ടു​പ്പി​ൽ നോ​ട്ട​ക്ക്​ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​കി​ട്ടി​യ​ത് ത​ല​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലാ​ണ്. 2,313 പേ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ആ​രെ​യും വേ​ണ്ടെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ള​മ​ശ്ശേ​രി (1,518), ചി​റ്റൂ​ർ (1,285), മ​ഞ്ചേ​രി (1,202), സു​ൽ​ത്താ​ൻ ബ​ത്തേ​രി ( 1,160) എ​ന്നി​വ​യാ​ണ് തൊ​ട്ടു​പി​ന്നി​ൽ.

ഏ​റ്റ​വും കു​റ​വ് കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ൽ-269. കു​റ്റ്യാ​ടി (296), നാ​ദാ​പു​രം (316), താ​നൂ​ർ (336), പൂ​ഞ്ഞാ​ർ (345) എ​ന്നി​വ​യാ​ണ്​ പ​ട്ടി​ക​യി​ൽ പി​ന്നി​ലു​ള്ള മ​റ്റു​ മ​ണ്ഡ​ല​ങ്ങ​ൾ.

കാ​സ​ർ​കോ​ട്-2,655, ക​ണ്ണൂ​ർ- 8,028, വ​യ​നാ​ട്- 2,785, കോ​ഴി​ക്കോ​ട്-6,622, മ​ല​പ്പു​റം-11,049, പാ​ല​ക്കാ​ട്- 9,735, തൃ​ശൂ​ർ- 10,215, എ​റ​ണാ​കു​ളം-10,958, ഇ​ടു​ക്കി-3,246, കോ​ട്ട​യം-5,158, ആ​ല​പ്പു​ഴ-5,619, പ​ത്ത​നം​തി​ട്ട-2,580, കൊ​ല്ലം-7,864, തി​രു​വ​ന​ന്ത​പു​രം-11,520 എ​ന്നി​ങ്ങ​നെ​യാ​ണ്​ 2021ൽ ​ജി​ല്ല തി​രി​ച്ചു​ള്ള നോ​ട്ട വോ​ട്ട്.

ലോ​ക്സ​ഭ​യി​ൽ മി​ന്നി ‘നോ​ട്ട’​

ലോ​ക്സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പു​ക​ൾ താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 2019നെ ​അ​പേ​ക്ഷി​ച്ച് 2024ൽ ​കേ​ര​ള​ത്തി​ലെ 20 മ​ണ്ഡ​ല​ങ്ങ​ളി​ൽ 19ലും ​നോ​ട്ട​ വോ​ട്ടു​ക​ളി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യി. 2019ൽ 1,03,596 ​ആ​യി​രു​ന്ന​ത് 2024ൽ 1,58,456 ​ആ​യി. ഏ​ക​ദേ​ശം 52.95 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന. ആ​ല​ത്തൂ​ർ (12,033), കോ​ട്ട​യം (11,933) മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ 2024ൽ ​കൂ​ടു​ത​ൽ പേ​ർ സ്ഥാ​നാ​ർ​ഥി​ക​ളെ നി​രാ​ക​രി​ച്ച​ത്. 2019നെ ​അ​പേ​ക്ഷി​ച്ച്​ വ​ർ​ധ​ന ഏ​റ്റ​വും കൂ​ടു​ത​ൽ വ​യ​നാ​ട്ടി​ലാ​ണ്-224.77 ശ​ത​മാ​നം. 2,155ൽ ​നി​ന്ന് നോ​ട്ട വോ​ട്ടു​ക​ൾ 6,999 ആ​യാ​ണ്​ ഉ​യ​ർ​ന്ന​ത്. വ​ട​ക​ര മാ​ത്ര​മാ​ണ്​ മു​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച്​ താ​​ഴെ​പ്പോ​യ ഏ​ക മ​ണ്ഡ​ലം. ഇ​വി​ടെ 2019ൽ 3,415 ​വോ​ട്ടു​ക​ൾ നോ​ട്ട​യ്ക്ക്​ ഉ​ണ്ടാ​യി​രു​ന്ന​ത് 2024ൽ 2,909 ​ആ​യി കു​റ​ഞ്ഞു. 18 മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ധാ​ന മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്ക് പി​ന്നി​ലാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ് നോ​ട്ട എ​ത്തി​യ​ത്. മ​ധ്യ​കേ​ര​ള​ത്തി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് നോ​ട്ട വോ​ട്ടു​ക​ളി​ൽ ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന പ്ര​ക​ട​മാ​യ​ത്.

Tags:    
News Summary - Every vote that Notta gets will increase the heart rate of the leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.