മാഹി സ്വദേശിക്ക്​ കോവിഡ്​; ഇത്തിഹാദ്​ വിമാനത്തിൽ കോഴിക്കോട്​ എത്തിയവർ ബന്ധപ്പെടണം

​േകാഴിക്കോട്​. മാഹി സ്വദേശിക്ക്​ കോവിഡ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ഇത്തിഹാദ്​ വിമാനത്തിലെത്തിയവർ കോഴിക്കോട്​ എത്തിയവർ ബന്ധപ്പെടണമെന്ന്​ ജില്ലാ കലക്​ടർ. മാർച്ച് 13 ന് ഇത്തിഹാദ് എയർവെയ്സ് EY 250 (3.20 am) അബുദാബിയിൽ നിന്നും കോഴിക്കോടേക്ക്​ യാത്ര ചെയ്ത ജില്ലയിലെ യാത്രക്കാർ ജില്ലാ കൺട്രോൾ റൂമുമായി ഉടൻതന്നെ ബന്ധപ്പെടേണ്ടതാണെന്ന്​ കലക്​ടർ അറിയിച്ചു.

ഈ വിമാനത്തിലെ യാത്രക്കാർ കർശനമായും വീടുകളിൽ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കണമെന്നും കർശനമായി നിർദേശിക്കുന്നു. മറ്റു ജില്ലകളിലെ യാത്രക്കാർ അതാത് ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ethihad airways covid 19-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.