എം.ബി. മുരളീധരൻ വാർത്താസമ്മേളനത്തിൽ

സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധം: ഡി.സി.സി ജനറൽ സെക്രട്ടറി കോൺ​ഗ്രസ് വിട്ടു; ഇനി എൽ.ഡി.എഫിനൊപ്പം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച്​ എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി എം.ബി. മുരളീധരൻ കോൺ​ഗ്രസ് വിട്ടു. ഇനി മുതൽ എൽ.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തനിക്ക്​ പി.ടി. തോമസുമായി നല്ല ബന്ധമുണ്ട്​. അദ്ദേഹം മത്സരിച്ച മണ്ഡലങ്ങളിലൊക്കെ പോയി പ്രവർത്തിച്ചിട്ടുണ്ട്​. തിരിച്ച്​ എറണാകുളത്ത്​ എത്തിയപ്പോൾ തന്‍റെ തറവാട്ടിലാണ് അദ്ദേഹം​ താമസിച്ചത്​. അദ്ദേഹത്തിന്‍റെ കുടുംബവുമായി നല്ല ബന്ധമാണ്​. സ്ഥാനാർഥി നിർണയം നടത്തുമ്പോൾ പാർട്ടിയിൽ സജീവമായ ​പ്രവർത്തകരെയാണ്​ പരിഗണിക്കേണ്ടത്​.

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അഭിപ്രായ വ്യത്യാസം പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍ മോശമായ പ്രതികരണമാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഉണ്ടായത്. സ്ഥാനാര്‍ഥിത്വം നല്‍കിയല്ല, മറ്റ് തരത്തിലാണ് പി.ടി. തോമസിന്റെ കുടുംബത്തെ സഹായിക്കേണ്ടിയിരുന്നത്. നാടിന്‍റെ വികസനവുമായി സഹകരിച്ച്​ പ്രവർത്തിക്കാൻ താൽപര്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി തന്നെ ഇടതുപക്ഷത്തേക്ക്​ സ്വാഗതം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ernakulam DCC General Secretary left congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.