ഈരാറ്റുപേട്ടയിലും പത്തനംതിട്ടയിലും പ്രാർഥന; 33 പേർ അറസ്റ്റിൽ

കോട്ടയം: ഈരാറ്റുപേട്ടയിൽ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് നമസ്കാരത്തിന് ഒത്തുകൂടിയവരെ അറസ്റ്റ് ചെയ്തു. 23 പേരാണ് അറസ്റ്റിലായത്. ഇവിടെ ഒരു സ്കൂളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്കൂളിന്റെ മാനേജർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

പത്തനംതിട്ടയിലും ലോക്ക്ഡൗൺ ലംഘിച്ച് മതപ്രാർഥന സംഘടിപ്പിച്ചതിന് പത്തുപേർ അറസ്റ്റിലായി. കുലശേഖരമംഗലത്താണ് സംഭവം. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Tags:    
News Summary - Erattupetta and pathanamthitta prayer-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.