ആര്യാടൻ ഷൗക്കത്തിനെയും ലീഗിനെയും സ്വാഗതം ചെയ്ത് ഇ.പി.ജയരാജൻ

തിരുവനന്തപുരം: കോൺഗ്രസിന്റെ നിലനിൽപ്പ് തന്നെ അപകടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ഇന്ന് കോൺഗ്രസിനൊപ്പം നിൽക്കുന്ന പലകക്ഷികളും അവരിൽ നിന്ന് വേർപിരിയാനുള്ള സാഹചര്യമാണ് കേരള രാഷ്ട്രീയത്തിൽ വളർന്ന് വരുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. ആര്യാടൻ ഷൗക്കത്ത്, ലീഗ് എന്നല്ല ആരു വന്നാലും സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ഇസ്രയേലിനെ ന്യായീകരിക്കുകയാണ്. ആര്യാടൻ ഷൗക്കത്തിനെ അച്ചടക്കസമിതി വിളിപ്പിച്ചതിലൂടെ കോൺഗ്രസ് നിലപാട് വ്യക്തമായെന്നും ക്രൂരവും നിന്ദ്യവുമായ നിലപാടാണ് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നതെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

അതേസമയം, മന്ത്രിസഭ പുനസംഘടന നവകേരള സദസ്സിന് ശേഷം നടക്കുമെന്ന് ഇ.പി.ജയരാജൻ സൂചന നൽകി. മുൻധാരണയിൽ നിന്ന് ആരും പിന്നോട്ട് പോയിട്ടില്ല. മുന്നണിയോഗം ചേർന്ന് കൂടി ആലോചനകൾക്ക് ശേഷം തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - EP Jayarajan welcomed Aryadan Shaukat and the league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.