ഇ.പി ജയരാജൻ

ശോ​ഭ സു​രേ​ന്ദ്ര​ൻ, കെ. ​സു​ധാ​ക​ര​ൻ, ന​ന്ദ​കു​മാ​ർ എന്നിവർക്കെതിരെ ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു

തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി നേ​താ​വ് പ്ര​കാ​ശ് ജാ​വ്ദേ​ക്ക​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ൽ ബി.​ജെ.​പി നേ​താ​വ്‌ ശോ​ഭ സു​രേ​ന്ദ്ര​ൻ, കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ, വി​വാ​ദ ദ​ല്ലാ​ൾ ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ എ​ൽ.​ഡി.​എ​ഫ്‌ ക​ൺ​വീ​ന​റും സി.​പി.​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ ഇ.​പി. ജ​യ​രാ​ജ​ൻ വ​ക്കീ​ൽ നോ​ട്ടീ​സ്‌ അ​യ​ച്ചു. ആ​രോ​പ​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച്‌ ഉ​ട​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മാ​പ്പ്‌ അ​പേ​ക്ഷി​ക്കാ​ത്ത പ​ക്ഷം, സി​വി​ൽ-​ക്രി​മി​ന​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക്‌ വി​ധേ​യ​രാ​ക​ണ​മെ​ന്നും ര​ണ്ടു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്‌ അ​ഡ്വ. എം. ​രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ മു​ഖേ​ന ഇ.​പി നോ​ട്ടീ​സ്‌ അ​യ​ച്ച​ത്‌. ഒ​രു വ​ർ​ഷം മു​മ്പ്​ ന​ട​ന്ന സം​ഭ​വം ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‌ തൊ​ട്ടു​മു​മ്പ്​ വെ​ളി​പ്പെ​ടു​ത്തി​യ​തി​ന്റെ രാ​ഷ്‌​ട്രീ​യ ഉ​ദ്ദേ​ശ്യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ്രകാശ് ജാവേദ്കറുമായി ഇ.പി കൂടിക്കാഴ്ച നടത്തിയെന്ന് ദല്ലാൾ നന്ദകുമാറാണ് വെളിപ്പെടുത്തുന്നത്. ഇ.​പിയെയും ത​ന്നെ​യും പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ ക​ണ്ടി​രു​ന്നു​വെ​ന്നാണ് ന​ന്ദ​കു​മാ​ർ പറഞ്ഞു. സം​സ്ഥാ​ന​ത്ത്​ ഇ​ട​തു​മു​ന്ന​ണി സ​ഹാ​യി​ച്ചാ​ൽ ബി.​ജെ.​പി​ക്ക് ലോ​ക്സ​ഭ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ജാ​വ​ദേ​ക്ക​ർ ഇ.​പി​യോ​ട് പ​റ​ഞ്ഞെന്നും, തൃ​ശൂ​രി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​ന്​ സ​ഹാ​യി​ച്ചാ​ൽ എ​സ്.​എ​ൻ.​സി ലാ​വ​ലി​ൻ കേ​സ്, ന​യ​ത​ന്ത്ര ചാ​ന​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് എ​ന്നി​വ അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് ഉ​റ​പ്പ് കൊ​ടു​ത്തെ​ന്നും ന​ന്ദ​കു​മാ​ർ വെളിപ്പെടുത്തിയിരുന്നു.

തിരുവനന്തപുരത്ത് ആക്കുളത്തുള്ള മകന്‍റെ ഫ്ലാറ്റിൽ പേരക്കുട്ടിയുടെ പിറന്നാളിൽ പങ്കെടുക്കാൻ പോയപ്പോൾ ജാവേദ്കർ അവിടേക്ക് വന്ന് തന്നെ കണ്ടിരുന്നുവെന്നും രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിട്ടില്ലെന്നും ഇ.പി പിന്നീട് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ്, ബി.ജെ.പിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച ഇ.പി.ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞത്. അഴിമതിയുടെ കൊട്ടാരത്തിന്റെ കാവൽക്കാരനാണ് ഇ.പി. ജയരാജനെന്നാണ് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇ.പിയെ തൊട്ടാല്‍ അഴിമതിയുടെ കൊട്ടാരം മുഴുവൻ കത്തുമെന്നും പിണറായി വിജയനടക്കം അകത്തുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - EP Jayarajan sent leagal notice to Sobha Surendran, K.Sudhakaran and Nandakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.