പാലക്കാട്: കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ച് പി.കെ.ശശി. ശശിയെ പദവിയിൽ നിന്ന് മാറ്റണമെന്ന് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശശിയുടെ രാജി. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിനായി ശശി നാളെ മാധ്യമപ്രവർത്തകരെ കാണുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നീക്കമാണ് ശശിയുടേത് എന്നാണ് സൂചന.
പി കെ ശശി കോണ്‍ഗ്രസിലെത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നിരുന്നു. കോൺഗ്രസ് സ്വതന്ത്രസ്ഥാനാർഥിയായി പാലക്കാട്ടിലെ ഏതെങ്കിലും നിയമസഭ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കൊഴിഞ്ഞാമ്പാറയിലെ സി.പി.എം വിമതർക്കൊപ്പം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ യാത്രയില്‍ നിന്ന് പി.കെ വിട്ടുനിന്നിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ ജാഥയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നായിരുന്നു ഇതുസംബന്ധിച്ച് ശശിയുടെ വിശദീകരണം. നേരത്തെ ശശിയെ സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഉൾപ്പടെ തരംതാഴ്ത്തിയിരുന്നു.
സി.പി.എം വിട്ട് പി.കെ ശശി വന്നാൽ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാക്കാനാണ് നീക്കം. പി.കെ ശശി മത്സരിച്ചാൽ ഒറ്റപ്പാലം സീറ്റിൽ വിജയിക്കാമെന്നാണ് യുഡിഎഫ് നേതാക്കളുടെ കണക്ക് കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.