വൈദേകത്തി​ലെ ഓഹരികൾ ഒഴിവാക്കാൻ ഭാര്യ തീരുമാനിച്ചതായി ഇ.പി. ജയരാജൻ

തിരുവനന്തപുരം: വൈദേകം റി​സോ​ർ​ട്ടി​ലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ പി.കെ. ഇന്ദിര തീരുമാനിച്ചതായി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. വൈദേകത്തിലെ ഓഹരി പങ്കാളികളിൽ ഒരാൾ മാത്രമാണ് ഭാര്യ. ഓഹരി മറ്റാർക്കെങ്കിലും കൊടുക്കാനാണ് തീരുമാനമെന്നും ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം, ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള നിരാമയയും വൈദേകം റിസോർട്ടും തമ്മിലുള്ള ഇടപാടുകൾ എന്താണെന്ന് വിശദീകരിക്കാൻ ജയരാജൻ തയാറായില്ല. ഇടപാടുകളെ കുറിച്ച് കമ്പനിയുമായി ബന്ധപ്പെട്ടവർ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി പേർ കരാർ അടിസ്ഥാനത്തിൽ വൈദേകത്തിൽ ചികിത്സകൾ നടത്താറുണ്ട്. ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണോ നിരാമയ എന്ന് രാജീവ് ചന്ദ്രശേഖരനോടാണ് ചോദിക്കേണ്ടതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.

തന്‍റെ ഭാര്യക്ക് വൈദേകത്തിൽ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് 2021ൽ തന്നെ താൻ സമ്മതിച്ചിട്ടുണ്ട്. നിലവിലെ വിവാദങ്ങളുടെയും തന്നെ കളങ്കപ്പെടുത്തുന്ന രീതിയിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് ഭാര്യ ഓഹരി ഒഴിവാക്കാനുള്ള തീരുമാനം എടുത്തതെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി സ്ഥാനാർഥികൾ മികച്ചവരാണെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ നടത്തിയ പരാമർശം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് ഏറ്റെടുത്തു. ബി.​ജെ.​പി​ക്കു​​വേ​ണ്ടി വോ​ട്ടു​പി​ടി​ക്കു​ന്ന ഇ.​പി. ജ​യ​രാ​ജ​ൻ ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​റാ​ണോ, അ​തോ എ​ൻ.​ഡി.​എ ക​ൺ​വീ​ന​റാ​ണോ എ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ന്‍റെ ചോ​ദ്യം ഇ​ട​തു​മു​ന്ന​ണി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കിയിരുന്നു. പി​ണ​റാ​യി​യും മോ​ദി​യും ത​മ്മി​ലു​ള്ള അ​ന്ത​ർ​ധാ​ര​യു​ടെ തെ​ളി​വാ​യി ജ​യ​രാ​ജ​ന്‍റെ വാ​ക്കു​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​​മ്പോ​ൾ കോ​ൺ​ഗ്ര​സ്​-​ബി.​ജെ.​പി കൂ​ട്ടു​കെ​ട്ട്​ ആ​രോ​പി​ച്ച സി.​പി.​എം അ​തേ വി​ഷ​യ​ത്തി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യി.

ഇ.​പി. ജ​യ​രാ​ജ​നും പി​ന്നീ​ട്​ തി​രു​ത്തി​യെ​ങ്കി​ലും പാ​ർ​ട്ടി കു​രു​ങ്ങി​യ കു​രു​ക്ക്​ അ​ഴി​യു​ന്നി​ല്ല. ക​ണ്ണൂ​രി​ലെ വൈ​ദേ​കം റി​സോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന ആ​ക്ഷേ​പം ഉ​യ​രു​ക​യും ഇ​ൻ​കം ടാ​ക്സ്, ഇ.​ഡി അ​ന്വേ​ഷ​ണം വ​രു​ക​യും ചെ​യ്ത​പ്പോ​ൾ റി​സോ​ർ​ട്ടി​ൽ ഭാ​ര്യ​ക്കും മ​ക​നു​മു​ള്ള ഓ​ഹ​രി കൈ​മാ​റി ത​ടി​യൂ​രു​ക​യാ​ണ്​ ജ​യ​രാ​ജ​ൻ ചെ​യ്ത​ത്.

പ്ര​സ്തു​ത ഓ​ഹ​രി ഏ​റ്റെ​ടു​ത്ത​ത്​ തി​രു​വ​ന​ന്ത​പു​ര​ത്തെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ കു​ടും​ബ​ത്തി​ന്​ പ​ങ്കാ​ളി​ത്ത​മു​ള്ള നി​രാ​മ​യ ക​മ്പ​നി​യാ​ണ്.ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ൾ മി​ക​ച്ച​തെ​ന്ന്​ പ​റ​യു​ന്ന ഇ.​പി. ജ​യ​രാ​ജ​ൻ ത​​ന്‍റെ ബി​സി​ന​സ്​ ബ​ന്ധം രാ​ഷ്ട്രീ​യ ബ​ന്ധ​മാ​ക്കി വ​ള​ർ​ത്തി​യെ​ന്നാ​ണ്​ ​പ്ര​തി​പ​ക്ഷ നേ​താ​വ്​ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. ബി​സി​ന​സ്​ ബ​ന്ധ​മി​ല്ലെ​ന്നും ത​മ്മി​ൽ ക​ണ്ടി​ട്ടു ​പോ​ലു​മി​ല്ലെ​ന്നും ഇ.​പി. ജ​യ​രാ​ജ​നും രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​റും വി​ശ​ദീ​ക​രി​ക്കു​ന്നു. 

Tags:    
News Summary - EP Jayarajan said that his wife has decided to get rid of the shares in Vaidekam Resort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.