ഇ.പി ജയരാജനെതിരായ കേസ്​ അവസാനിപ്പിക്കുന്നുവെന്ന്​ വിജിലൻസ്​

കൊച്ചി: ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസ് അവസാനിപ്പിക്കുന്നുവെന്ന് വിജിലന്‍സ് ഹൈകോടതിെയ അറിയിച്ചു. കേസ് നിലനില്‍ക്കില്ലെന്ന് കോടതിയെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കേസ് പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.

വിജിലൻസിനെ കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചു. ജനവികാരത്തിനടിമപ്പെട്ട് വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്നും മന്ത്രി സഭാ തീരുമാനം തിരുത്തണമെന്ന് വിജിലൻസിന് ആവശ്യപ്പെടാനാകില്ലെന്നും കോടതി വിമർശിച്ചു. 

ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ൻ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന​ട​ക്കം പ്ര​തി​ക​ൾ സാ​മ്പ​ത്തി​ക​മാ​യോ അ​ല്ലാ​തെ​യോ നേ​ട്ട​മു​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നാണ് വി​ജി​ല​ൻ​സ്​ ഹൈ​കോ​ട​തി​യി​ൽ കഴിഞ്ഞദിവസം അറിയിച്ചത്.  ​അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​മു​ള്ള കേ​സ്​ ഇ​വ​​ർ​ക്കെ​തി​രെ നി​ല​നി​ൽ​ക്കാ​നി​ട​യി​ല്ല. ബ​ന്ധു​വി​ന്​ വേ​ണ്ടി നി​യ​മ​ന ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​ല്ലെ​ന്നും നി​യ​മ​നം റ​ദ്ദാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ്​ നി​ല​നി​ൽ​ക്കി​ല്ലെ​ന്നു​മാ​ണ്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ്​ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്​​ വി. ​ശ്യാം​കു​മാ​ർ കോ​ട​തി​യി​ൽ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ പ​ത്രി​ക​യി​ൽ പ​റ​യു​ന്ന​ത്.

ജ​യ​രാ​ജ​ൻ വ്യ​വ​സാ​യ മ​ന്ത്രി​യാ​യി​രി​ക്കെ ബ​ന്ധു​വാ​യ പി.​കെ. സു​ധീ​റി​നെ കേ​ര​ള സ്​​റ്റേ​റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ൻ​റ​ർ​പ്രൈ​സ​സ് ലി​മി​റ്റ​ഡ്​ എം.​ഡി​യാ​യി നി​യ​മി​ച്ച​താ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ പ്ര​കാ​രം ന​ട​പ​ടി ആ​വ​ശ്യ​െ​പ്പ​ട്ട്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, ബി.​ജെ.​പി നേ​താ​ക്ക​ളാ​യ വി. ​മു​ര​ളീ​ധ​ര​ൻ, കെ. ​സു​രേ​ന്ദ്ര​ൻ, പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ എ. ​ന​വാ​സ്​ എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​ക​ൾ വി​ജി​ല​ൻ​സ്​ കോ​ട​തി ത്വ​രി​താ​ന്വേ​ഷ​ണ​ത്തി​ന്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ വി​ജി​ല​ൻ​സ്​ സ​ൂ​പ്ര​ണ്ടി​ന​യ​ച്ചു. തു​ട​ർ​ന്ന്​ ത്വ​രി​താ​ന്വേ​ഷ​ണ​ത്തി​​​​​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഇ.​പി. ജ​യ​രാ​ജ​ൻ, പി.​െ​ക. സു​ധീ​ർ, ഗ​വ. സെ​ക്ര​ട്ട​റി പോ​ൾ ആ​ൻ​റ​ണി എ​ന്നി​വ​ർ​ക്കെ​തി​രെ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. എ​ന്നാ​ൽ, കേ​സ്​ അ​നാ​വ​ശ്യ​മാ​ണെ​ന്നും റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​ സു​ധീ​റും ജ​യ​രാ​ജ​നും ന​ൽ​കി​യ ഹ​ര​ജി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ ​െഹെ​കോ​ട​തി ത​ട​യു​ക​യാ​യി​രു​ന്നു.

ഹൈ​കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മാ​ർ​ച്ച്​ ഏ​ഴി​നും 17നും ​ര​ണ്ട്​ റി​പ്പോ​ർ​ട്ടു​ക​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൽ അ​തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി, നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ൻ സാ​മ്പ​ത്തി​ക​മാ​യോ അ​ല്ലാ​തെ​യോ എ​ന്തു നേ​ട്ട​മാ​ണ് പ്ര​തി​ക​ൾ ഉ​ണ്ടാ​ക്കി​യ​തെ​ന്ന് വ്യ​ക്​​ത​മാ​ക്കി വി​ശ​ദീ​ക​ര​ണ പ​ത്രി​ക സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ചു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ​പു​തി​യ വി​ശ​ദീ​ക​ര​ണ പ​ത്രി​ക ന​ൽ​കി​യ​ത്.പ്ര​തി​ക​ൾ ആ​രും സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ്​ ഇ​തി​ൽ പ​റ​യു​ന്ന​ത്. 2016 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ ര​ണ്ടാം പ്ര​തി സു​ധീ​റി​ന്​ നി​യ​മ​ന ഉ​ത്ത​ര​വ്​ ന​ൽ​കി. എ​ന്നാ​ൽ, ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കാ​ൻ ഒ​ക്​​ടോ​ബ​ർ മൂ​ന്നി​നു​ത​ന്നെ മ​ന്ത്രി കു​റി​പ്പ്​ ന​ൽ​കു​ക​യും 13ന്​ ​സ​ർ​ക്കാ​ർ റ​ദ്ദാ​ക്കു​ക​യും ചെ​യ്​​തു. നി​യ​മ​ന ഉ​ത്ത​ര​വ്​ ല​ഭി​ച്ചെ​ങ്കി​ലും സു​ധീ​ർ പ​ദ​വി ഏ​റ്റെ​ടു​ത്തി​ല്ല. 

Tags:    
News Summary - ep jayarajan relative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.