ജയരാജന്‍ നല്ല ചിറ്റപ്പൻ; ബി.ജെ.പിയുടെ മൗനം അർഥഗർഭം -ചെന്നിത്തല

തിരുവനന്തപുരം: ജയരാജന്‍ നല്ല ചിറ്റപ്പനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ അഞ്ച് വർഷത്തെയല്ല 10 വർഷത്തെ നിയമനങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജയരാജന്‍റെ അവസ്ഥയില്‍ വിഷമമുണ്ട്. ബന്ധു നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.  

ജയരാജന്‍റെ രാജിയുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാലിന്‍റെ മൗനം അർഥഗർഭമാണ്. ഇതിൽ എന്താണ് ബി.ജെ.പിക്ക് പറയാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു.

വിജിലന്‍സ് ഡയറക്ടറെയും ചെന്നിത്തല വിമർശിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്ക് തലയില്‍ മുണ്ടിട്ട് മുഖ്യമന്ത്രിയെ കാണേണ്ട ആവശ്യമെന്താണെന്ന് ചെന്നിത്തല ചോദിച്ചു. തത്തയുടെ പേരില്‍ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - ep jayarajan on ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.