ഇ.പി ജയരാജന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. തിങ്കളാഴ്‌ച രാവിലെ ചേർന്ന എൽ.ഡി.എഫ്‌ സംസ്‌ഥാന കമ്മിറ്റിയോഗത്തിലാണ്‌ ഇക്കാര്യത്തിൽ തീരുമാനമായത്. 

നേരത്തെ മന്ത്രിസഭയിൽ അംഗമായിരുന്ന ഇ.പി ജയരാജനെ ഉൾപ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കണമെന്ന സി.പി.എം നിർദേശം മുന്നണിയോഗത്തിൽ അംഗീകരിക്കുകയായിരുന്നു. സി.പി.ഐക്ക് ക്യാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവി നൽകാനും തീരുമാനിച്ചിട്ടുണ്ട്. 

ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ട് വരുന്നതും എ.സി മൊയ്തീന്‍റേയും കെ.ടി ജലീലന്‍റേയും വകുപ്പുകളില്‍ മാറ്റം വരുത്തുന്ന കാര്യവും സി.പി.എം നേതാക്കൾ മുന്നണി യോഗത്തെ അറിയിച്ചു. സി.പി.ഐയുടെ ചീഫ് വിപ്പ് ആരെന്ന് 20ന് ചേരുന്ന പാർട്ടി നിർവാഹക സമിതി തീരുമാനിക്കും. മുല്ലക്കര രത്നാകരൻ, കെ.രാജൻ, ഇ.എസ്.ബിജിമോൾ, ചിറ്റയം ഗോപകുമാർ എന്നിവരാണ് പരിഗണയിലുള്ളത്.

Tags:    
News Summary - EP Jayarajan Oath Tomorrow-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.