എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് ഇ.പി

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ അഴിമതി ആരോപണമുയർത്തിയ സാഹചര്യത്തിൽ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നൊഴിയാൻ ഇ.പി. ജയരാജൻ സന്നദ്ധ പ്രകടിപ്പിച്ചതായി സൂചന. ആരോഗ്യപ്രശ്നം കാരണമെന്നാണ് പറയുന്നത്. എന്നാൽ, പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം. വെള്ളിയാഴ്ച നടക്കുന്ന സി.പി.എം ​സെക്രട്ടറിയേറ്റ് യോഗത്തിൽ പ​ങ്കെടു​ക്കില്ല. നേര​ത്തെ തന്നെ പാർട്ടി പരിപാടികളിൽ നിന്നും ഇ.പി. ജയരാജൻ ഭാഗികമായി മാറിനിൽക്കുകയായിരുന്നു. അത്, എം.വി. ഗോവിന്ദനെ പി.ബിയിലെടുത്തതിലുള്ള അമർഷമാണെന്നാണ് പ്രചാരണം. എന്നാൽ, ഇക്കാര്യം ഇ.പി. ജയരാജൻ നിഷേധിച്ചിരുന്നു. തനിക്ക് പി.ബി. അംഗമാകാനുള്ള യോഗ്യതയില്ലെന്നാണ് ജയരാജ​െൻറ വിശദീകരണം.

ഇതിനിടെ, കണ്ണൂര്‍ ആയുര്‍വേദിക് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ഇ.പി.ജയരാജനു സാമ്പത്തിക ഇടപാടുണ്ടെന്ന ആരോപണം സി.പി.എം പൊളിറ്റ്ബ്യൂറോ ചർച്ച ചെയ്യും. ഇതിന്റെ മുന്നോട് ​കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃ​​ത്വത്തോട് വിശദാംശകൾ തേടിയതായാണ് അറിയുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പി.ജയരാജന്റെ ആരോപണങ്ങൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന യോഗത്തിലാണ് പരിഗണിക്കുക. ജയരാജനെ പ്രതിക്കൂട്ടിൽ നിർത്തുന്ന രീതിയിൽ ആരോപണമുയർന്ന സാഹചര്യത്തിൽ നടപടിയു​ണ്ടാകുമോയെന്ന ചോദ്യമാണ് പാർട്ടി പ്രവർത്തകരിൽ നിന്നും ഉയരുന്നത്.

പൊളിറ്റ്ബ്യൂറോ മുന്‍കൂട്ടി നിശ്ചയിച്ച യോഗമായതിനാല്‍ റിസോർട്ട് വിവാദം അജൻഡയിലില്ല. കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെയുള്ള പരാതിയിൽ പിബിയാണു നടപടി സ്വീകരിക്കുക. ഈ സാഹചര്യത്തിലാണ് വിഷയം ചർച്ചയ്ക്കെടുക്കുന്നത്. നടപടിക്ക് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരവും വേണം. എന്നാൽ, കമ്പനിയുമായി വ്യക്തിപരമായി ബന്ധമില്ലെന്ന് ഇ.പി. ജയരാജൻ പറയുന്നു. വിഷയത്തിൽ പി.ജയരാജന്‍ രേഖാമൂലം പരാതി നൽകും. പുതിയ സാഹചര്യത്തിൽ പാര്‍ട്ടി അന്വേഷണ കമ്മിഷനെ​ നിയമിക്കു​​െമന്നാണറിയുന്നത്. വിഷയം കുടുംബത്തിനുനേരെയുളള ആരോപണമായി മാറിയ സാഹചര്യത്തിൽ, ഇ.പി. ജയരാജൻ ഏതെങ്കിലും രീതിയിലുള്ള പ്രതികരണവുമായി രംഗത്തുവരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Tags:    
News Summary - EP Jayarajan and new controversies in CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.