സംസ്‌ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന എന്‍റെ കേരളം പരിപാടിക്ക് ആലപ്പുഴ ജില്ലയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ജില്ലാതല യോഗം 10.30നു പാതിരപ്പള്ളി കാമിലോട്ട് കൺവൻഷൻ സെന്‍ററിൽ വെച്ച് നടന്നു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന 'എന്‍റെ കേരളം' പ്രദർശന വിൽപന മേള വൈകിട്ട് 3നു മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് ആറിന് ബീച്ചിൽ നടക്കുന്ന എൽ.ഡി.എഫ് പൊതുയോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
രാവിലെ നടന്ന മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള 500 പേർ പങ്കെടുത്തു. വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്‌താക്കൾ, തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, സാംസ്‌കാരിക- കായിക രംഗത്തെ പ്രതിഭകൾ, പ്രഫഷനലുകൾ, വ്യവസായികൾ, പ്രവാസികൾ, സാമുദായിക നേതാക്കൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. ഇന്ന് ആരംഭിക്കുന്ന എൻ്റെ കേരളം പ്രദർശനമേള മെയ് 12നാണ് സമാപിക്കുക.
200 സേവന, വാണിജ്യ സ്‌റ്റാളുകൾ, സംസ്‌ഥാന സർക്കാരിന്റെ സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്ന സ്‌റ്റാളുകൾ, ഭക്ഷ്യമേള, തീം സ്‌റ്റാൾ, കുട്ടികൾക്കായി കളിസ്ഥലം, സെമിനാറുകൾ, ഡോഗ് ഷോ, ടൂറിസം പ്രദർശനം, പി.ആർ.ഡി എന്റെ കേരളം ചിത്രീകരണം, കാർഷിക വിപണന പ്രദർശനമേള എന്നിവയുണ്ടാകും. ദിവസവും വൈകിട്ട് 7 മുതൽ വിവിധ കലാപരിപാടികൾ. പ്രവേശനം സൗജന്യം. ബീച്ചിൽ നടക്കുന്ന എൽ.ഡി.എഫ് പൊതുയോഗത്തിൽ മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, കെ.ബി.ഗണേഷ്‌കുമാർ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.