എന്‍ഡോസള്‍ഫാന്‍ ഇരയായ യുവാവ് മരിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്‍െറ വിളനിലമായി അറിയപ്പെട്ട എന്‍മകജെ സ്വര്‍ഗയില്‍ ഒരു ദുരന്തബാധിതന്‍കൂടി മരിച്ചു. സ്വര്‍ഗയിലെ ചീനപ്പ ഷെട്ടിയുടെയും മുത്തക്കയുടെയും മകന്‍ ശ്രീധര ഷെട്ടിയാണ് (31) മരിച്ചത്. വിദഗ്ധ ചികിത്സ ലഭിക്കാതെയാണ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
വര്‍ഷങ്ങളായി കിടപ്പിലായിരുന്നു. സഹോദരന്‍ കിട്ടണ്ണ രോഗിയായി ദുരിതംപേറിക്കഴിയുന്നു. ഇരുവരും എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ സര്‍ക്കാറിന്‍െറ പെന്‍ഷനും ചികിത്സാസഹായവും ലഭിക്കുന്നുണ്ട്.

എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമേയമാക്കി ഡോ. അംബികാസുതന്‍ മാങ്ങാട് രചിച്ച എന്‍മകജെ നോവലിലെ കഥാപാത്രങ്ങളാണ് ഈ കുടുംബം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടത്തെിയ സ്വര്‍ഗയിലെ കൊടങ്കീരി തോടിന്‍െറ കരയിലാണ് താമസിക്കുന്നത്. ശ്രീധരഷെട്ടി അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടു മാസത്തോളം മംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞെങ്കിലും കാര്യമായ ചികിത്സയൊന്നും ലഭിച്ചില്ളെന്ന് വീട്ടുകാര്‍ പറയുന്നു.

മാനസികാസ്വാസ്ഥ്യം ബാധിച്ച സഹോദരി കുസുമം വര്‍ഷങ്ങള്‍ക്കുമുമ്പ് കിണറില്‍ വീണ് മരിച്ചു. മറ്റൊരു സഹോദരി സരസ്വതിയും രോഗബാധിതയാണ്. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി രോഗികളുടെ പേരില്‍ ചികിത്സാസഹായമായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക കൈക്കലാക്കുന്ന മംഗളൂരുവിലെ സ്വകാര്യ ആശുപത്രികള്‍ വിദഗ്ധ ചികിത്സ നല്‍കുന്നില്ളെന്ന് ആക്ഷേപമുണ്ട്.

Tags:    
News Summary - endosulfan victim dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.