കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് ചികിത്സയും പരിചരണവും ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സർക്കാർ തയാറാക്കിയ സ്പെഷൽ പാക്കേജ് ഘട്ടംഘട്ടമായി ഇല്ലാതാക്കുന്നു. പാക്കേജിെൻറ പ്രവർത്തനങ്ങൾക്കായി ദേശീയ ആരോഗ്യ മിഷൻ നിയോഗിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ ഇതിെൻറ ഭാഗമായി കൂട്ടത്തോടെ ഒഴിവാക്കി. കരാർ വ്യവസ്ഥയിൽ നിയമിച്ച 26 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരിൽ 13 പേരെയാണ് നീക്കം ചെയ്തത്. ശേഷിച്ച 13പേർ പിരിച്ചുവിടൽ നടപടിക്കെതിരെ അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണലിനെ സമീപിച്ചതിനെ തുടർന്ന് സേവന കാലാവധി താൽക്കാലികമായി നീട്ടിക്കൊടുത്തിരിക്കുകയാണ്.
എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തിെൻറ ദുരിതങ്ങൾ അനുഭവിക്കുന്ന ജില്ലയിലെ 11 പഞ്ചായത്തുകളാണ് സ്പെഷൽ പാക്കേജിെൻറ പരിധിയിലുള്ളത്. 2010 ഡിസംബറിൽ ആരംഭിച്ച പാക്കേജിെൻറ ഭാഗമായി ദുരിതബാധിതരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരശേഖരണം, രോഗികളുടെ വീടുകൾ സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ നൽകൽ എന്നീ ചുമതലകൾക്കായാണ് ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിച്ചത്. ഇതോടൊപ്പം ആനുപാതികമായി നിയമിച്ച ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ നേരത്തേതന്നെ പിൻവലിച്ചിരുന്നു. ഇവരെ ഇപ്പോൾ സ്കൂൾ ഹെൽത്ത് നഴ്സുമാരായി നിയമിച്ചിരിക്കുകയാണ്.
പാക്കേജിൽ നിയമിച്ച രണ്ട് സ്റ്റാഫ് നഴ്സുമാരിൽ ഒരാളെയും ഒഴിവാക്കി. ദുരിതബാധിതരെ അതത് മേഖലകളിൽചെന്ന് ചികിത്സിക്കുന്നതിനും പരിചരണം നൽകുന്നതിനുമായി നിയോഗിച്ച മൊബൈൽ മെഡിക്കൽ ടീമിനെയും ഒരുവർഷം മുമ്പ് പിരിച്ചുവിട്ടിരുന്നു. കീടനാശിനി പ്രയോഗം കാരണം പലവിധ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് അനുയോജ്യമായ ചികിത്സ ലഭ്യമാക്കാൻ അലോപ്പതി, ആയുർവേദ, ഹോമിയോ മേഖലകളിലെ മൂന്ന് ഡോക്ടർമാർ, ഫിസിയോതെറപ്പിസ്റ്റ്, സ്പീച് തെറപ്പിസ്റ്റ് എന്നിവർ ഉൾപ്പെട്ടതായിരുന്നു പ്രേത്യക വാഹന സൗകര്യത്തോടെ ഏർപ്പെടുത്തിയ സഞ്ചരിക്കുന്ന മെഡിക്കൽ ടീം.
ഇതിന് പുറമെ, പൂർണമായി കിടപ്പിലായ ദുരിതബാധിതരെ വീടുകളിൽ ചെന്ന് ചികിത്സിക്കുന്നതിനായി ചുമതലപ്പെടുത്തിയ ഡോക്ടർമാർ ഉൾപ്പെട്ട പ്രത്യേക സംഘവും ഇപ്പോൾ നിലവിലില്ല. ഇതോടെ വി.എസ്. അച്യുതാനന്ദൻ സർക്കാർ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പാക്കേജ് പൂർണ ലക്ഷ്യത്തിലെത്തുന്നതിനുമുേമ്പ അകാല ചരമമടയുന്ന സ്ഥിതിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.