ഇ.എൻ. അബ്ദുല്ല മൗലവി അന്തരിച്ചു

മുക്കം: പ്രമുഖ ഇസ്‍ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‍ലാമി മുൻ സംസ്ഥാന ശൂറ അംഗവുമായിരുന്ന ഇ.എൻ. അബ്ദുല്ല മൗലവി (78) അന്തരിച്ചു. ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദ്, കണ്ണൂർ മസ്ജിദുന്നൂർ എന്നിവിടങ്ങളിൽ ദീർഘകാലം ഖത്തീബ് ആയി സേവനമനുഷ്ഠിച്ചു.

ചേന്ദമംഗല്ലൂർ ഇസ്‍ലാഹിയ കോളജ്, ശാന്തപുരം അൽജാമിഅ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഇസ്‍ലാഹിയ അസോസിയേഷൻ മാനേജ്മെന്റ് കമ്മറ്റി അംഗം, ജമാഅത്തെ ഇസ്‍ലാമി മേഖല നാസിം, പ്രാദേശിക അമീർ, കെ.ഐ.ജി അഖില സൗദി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.

ഭാര്യ: സൈനബ. മക്കൾ: നസീറ, അമീൻ ജൗഹർ, യാസർ, നദീറ, നുജൂബ, നസീല, നബീൽ. മരുമക്കൾ: വി.പി. ശൗക്കത്തലി, സാജിദ വാലില്ലാപ്പുഴ, ഹാഷിം എളമരം (മാധ്യമം കോഴിക്കോട് ബ്യൂറോ ചീഫ്), യസീറ ഓമശ്ശേരി, ഷമീം അരീക്കോട്, മൈമൂന ഗോതമ്പറോഡ്.

സഹോദരങ്ങൾ: ഇ.എൻ. ഇബ്രാഹിം മൗലവി, ഇ.എൻ. അബ്ദുൽ ഹമീദ്, ഇ.എൻ. അബ്ദുൽ ജലീൽ, ഇ.എൻ. ആയിഷ, പരേതരായ ഇ.എൻ. മുഹമ്മദ് മൗലവി, മഹ്മൂദ് മൗലവി. മയ്യിത്ത് ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ചേന്ദമംഗലൂർ ഇസ്‌ലാഹിയ കോളജ് കാമ്പസിൽ പൊതുദർശനത്തിന് വെക്കും. മയ്യിത്ത് നമസ്കാരം ഞായർ രാവിലെ 8.30 ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.

Tags:    
News Summary - EN abdulla moulavi passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.