'മുസ്​ലിം ലീഗ്​ ആരാണെന്ന്​ ഇ.എം.എസിനും നായനാർക്കും ബോധ്യപ്പെടുത്തിയിട്ടുണ്ട്​'; മുഖ്യമന്ത്രിക്ക്​ മറുപടിയുമായി പി.എം.എ സലാം

കോഴിക്കോട്​: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനങ്ങൾക്ക്​ മറുപടിയുമായി മുസ്​ലിം ലീഗ്​ ജനറൽ സെക്രട്ടറി പി.എം.എ സലാം. 'മുസ്‌ലിംലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് ഭീഷണി. ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം സഖാവ് ഇ.എം.എസിനും രണ്ടാമത്തെതിന്‍റെ ഉത്തരം സഖാവ് നായനാർക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്‍റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗ്' -പി.എം.എ സലാം പറഞ്ഞു.

'ചിലത് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട്. ഇന്നലെ നടന്നത് സമരപ്രഖ്യാപനം മാത്രമാണ്' -പി.എം.എ സലാം കൂട്ടിച്ചേർത്തു.

'വ​ഖ​ഫ്​ ബോ​ർ​ഡ്​ നി​യ​മ​നം മ​ത​സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്​​തി​ട്ടു​ണ്ട്. അ​വ​ർ​ക്ക്​ കാ​ര്യം ബോ​ധ്യ​മാ​യി​ട്ടു​ണ്ട്. മു​സ്​​ലിം ലീ​ഗി​ന്​ മാ​ത്രം ബോ​ധ്യ​മി​ല്ല​പോ​ലും. നി​ങ്ങ​ളു​ടെ ബോ​ധ്യം ആ​രു പ​രി​ഗ​ണി​ക്കു​ന്നു. ലീ​ഗി​ന്​ എ​ന്താ​ണോ ചെ​യ്യാ​നു​ള്ള​ത്​ അ​ത്​ ചെ​യ്യൂ. ഞ​ങ്ങ​ൾ​ക്ക്​ അ​തൊ​രു പ്ര​ശ്​​ന​മ​ല്ല' എന്നാണ്​ പി​ണ​റാ​യി വി​ജ​യ​ൻ കഴിഞ്ഞദിവസം പ​റ​ഞ്ഞത്​.

സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​​ദ്ദേ​ഹം. മു​സ്​​ലിം ലീ​ഗ്​ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യാ​ണോ മ​ത​സം​ഘ​ട​ന​യാ​ണോ എ​ന്ന്​ ആ​ദ്യം തീ​രു​മാ​നി​ക്ക​ണം. വ​ഖ​ഫ്​ ബി​ൽ നി​യ​മ​സ​ഭ​യി​ൽ വ​ന്ന​പ്പോ​ൾ, ​ഇ​പ്പോ​ൾ ​അ​വി​ടെ ജോ​ലി​യെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നാ​ണ്​ ലീ​ഗ്​ എം.​എ​ൽ.​എ​മാ​ർ പ​റ​ഞ്ഞ​ത്. ആ ​പ​റ​ഞ്ഞ​തി​െൻറ അ​ർ​ഥം പി.​എ​സ്.​സി നി​യ​മ​നം ആ​കാ​മെ​ന്ന​താ​ണ​ല്ലോ.

ഇ​പ്പോ​ൾ അ​ത്​ വി​കാ​ര​പ​ര​മാ​യ പ്ര​ശ്​​ന​മാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​ണ്. പി.​എ​സ്.​സി നി​യ​മ​നം വ​ഖ​ഫ്​ ബോ​ർ​ഡാ​ണ്​ തീ​രു​മാ​നി​ച്ച​ത്. അ​ത്​ അം​ഗീ​ക​രി​ക്കു​ക മാ​ത്ര​മാ​ണ്​ സ​ർ​ക്കാ​ർ ചെ​യ്​​ത​ത്. മു​സ്​​ലിം​ക​ളു​ടെ ശാ​ക്​​തീ​ക​ര​ണം പ​രി​ശോ​ധി​ച്ചാ​ൽ മു​സ്​​ലിം​ക​ൾ എ​വി​ടെ​യാ​ണ്​ എ​ന്നു​നോ​ക്ക​ണം. ലീ​ഗ്​ മു​സ്​​ലിം​ക​ളു​ടെ അ​ട്ടി​പ്പേ​റ്​ അ​വ​കാ​ശം പേ​റി ന​ട​ക്കേ​ണ്ട. ഞ​ങ്ങ​ളു​ടെ കൂ​ടെ​യും മു​സ്​​ലിം​ക​ളുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

Tags:    
News Summary - ‘EMS and Nayanar convinced of who the Muslim League is’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.