ആലപ്പുഴ തീരത്തടിഞ്ഞ ബാർജിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

അമ്പലപ്പുഴ: നീർക്കുന്നം കടപ്പുറത്ത്​ തിങ്കളാഴ്​ച രാവി​െല അടിഞ്ഞ ബാർജിൽ കുടുങ്ങിയ രണ്ട്​ ജീവനക്കാരെ ഹെലികോപ്​ടറിൽ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് കൊച്ചിയിൽ നിന്നെത്തിയ നാവിക സേനയുടെ ഹെലികോപ്​ടറിൽ ഇന്തോനേഷ്യൻ സ്വദേശികളെ രക്ഷപ്പെടുത്തിയത്. ഇവരെ പിന്നീട് എമിഗ്രേഷൻ പരിശോധനക്കായി കൊച്ചിയിലേക്ക് കൊണ്ടു പോയി. 

മലേഷ്യയിൽ നിർമിച്ച കൂറ്റൻ മത്സ്യബന്ധനബോട്ടും സ്പീഡ് ലാൻഡും കാരിയർ ബോട്ടും കയറ്റി അബൂദബിയിലേക്ക്  പോകുന്നതിനിടെ നിയന്ത്രണം തെറ്റിയാണ് നീർക്കുന്നത്ത്​ എത്തിയത്​. കപ്പലുമായി ബാർജ്​ ബന്ധിപ്പിച്ച വടം പൊട്ടിയതാണ് അപകട കാരണം. പുറംകടലിൽ ഒഴുകി നടന്ന ബാർജ് മണിക്കൂറുകൾക്കു ശേഷം നീർക്കുന്നം തീരത്ത് എത്തുകയായിരുന്നു.  

കപ്പലിൽ ഏഴു ജീവനക്കാരുമായി പുറംകടലിലാണ്. ചരക്കു കപ്പൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ഇതിന് 1246 ടൺ ഭാരം വഹിക്കാൻ ശേഷിയുണ്ട്. ഈ മാസം 21ന് അബൂദബിയിലെത്തേണ്ടതായിരുന്നു  ബാർജ്​. കടൽ ഭിത്തിയോട് ചേർന്നുകിടക്കുന്ന ബാർജ് കൊണ്ടു പോകാനുള്ള ശ്രമം കപ്പൽ കമ്പനി അധികൃതർ ആരംഭിച്ചിട്ടുണ്ടെങ്കിലും ശക്തമായ കടലാക്രമണം തടസ്സമായിട്ടുണ്ട്. കൊല്ലത്തു നിന്നോ കൊച്ചിയിൽ നിന്നോ കപ്പലെത്തിച്ച് ബാർജ് നീക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇന്നോ നാളെയോ ഇത് എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. 

ബാർജ് കാണാനായി അന്യജില്ലയിൽനിന്ന്​ പോലും ഇന്നലെയും ആയിരക്കണക്കിന്​ പേരാണ് എത്തിയത്. അമ്പലപ്പുഴ പൊലീസും തോട്ടപ്പള്ളി തീരദേശ പൊലീസും സ്ഥലത്ത് കാവലുണ്ട്. ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് ഷിപ്പിങ്​ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്​.

പു​ല​ര്‍ച്ച വാ​ട​ക്ക​ല്‍തീ​ര​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് തീ​ര​ത്തു​നി​ന്ന് അ​ക​ലെ ബാ​ർ​ജ്​ ഒ​ഴു​കി​യെ​ത്തു​ന്ന​ത് ക​ണ്ട​ത്. ശ​ക്ത​മാ​യ കാ​റ്റി​ല്‍ അ​മ്പ​ല​പ്പു​ഴ പ​ടി​ഞ്ഞാ​റ് ക​ട​ലി​ല്‍ ക​ണ്ട ബാ​ർ​ജ്​​മ​ണി​ക്കൂ​റു​ക​ള്‍ക്കു​ള്ളി​ല്‍ നീ​ര്‍ക്കു​ന്നം തീ​ര​ത്തെ​ത്തി. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് തോ​ട്ട​പ്പ​ള്ളി​യി​ല്‍നി​ന്ന് കോ​സ്​​റ്റ​ൽ ​പൊ​ലീ​സും അ​മ്പ​ല​പ്പു​ഴ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. കോ​സ്​​റ്റ്​ ഗാ​ര്‍ഡ്, നേ​വി എ​ന്നി​വ​രെ വി​വ​ര​മ​റി​യി​ച്ചു. ബാ​ർ​ജി​ലു​ണ്ടാ​യി​രു​ന്ന കൂ​റ്റ​ന്‍ബോ​ട്ടി​ല്‍ അ​ല്‍ഫ​ത്താ​ന്‍- 10 അ​ബൂ​ദ​ബി എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Employees rescued from the Barge -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.