കടുവ സങ്കേതത്തിലെ വളർത്താനകളുടെ തൂക്കം പരിശോധിച്ചു

ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ വളർത്താനകളുടെ തൂക്കം പരിശോധിച്ചു. രണ്ടു കുട്ടികൾ കുട്ടിയാനകൾ അടക്കം 28 ആനകളാണ് ക്യാമ്പിൽ പരിപാലിച്ചു വരുന്നത്.

ഇതിനിടെ കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിന്‍റെ ഭാഗമായി നാടുകാണി ദേവാല ഭാഗത്തേക്ക് നിയോഗിച്ച  നാല്​ കുങ്കിയാനകളും ക്യാമ്പിൽ വിശ്രമം നൽകുന്ന ആനകൾ ഒഴിച്ച് മറ്റുള്ളവയുടെ തൂക്കം പരിശോധിച്ചു.

തുറപള്ളി വനംവകുപ്പിന്‍റെ വെയ് ബ്രിഡ്ജിലാണ് ആനകളുടെ തൂക്കും പരിശോധിച്ചത്. മൂന്നു മാസത്തിലൊരിക്കലാണ് തൂക്കം പരിശോധിക്കുന്നത്. ഭാരവ്യത്യാസത്തിന് അനുസരിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തി വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സയും വിശ്രമവും നൽകുമെന്ന് എം.ടി ആർ അധികൃതർ അറിയിച്ചു.

Tags:    
News Summary - elephants weight checked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.