ശബരിമല: ശബരിമലയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആറാട്ട് എഴുന്നള്ളിപ്പിനിടെയാണ് പന്മന ശരവണൻ വിരണ്ടത്. തിടേമ്പറ്റിയ ശാന്തിക്കാരൻ തൃശൂർ സ്വദേശി വിനീത് (37) ആനപ്പുറത്തുനിന്ന് വീണു. മറ്റ് 10 പേർക്കും പരിക്കേറ്റു. ഇതേ തുടർന്ന് തിടമ്പ് ൈകയിലേന്തിയാണ് ചടങ്ങ് തുടർന്നത്.
കെ.എ.പി അഞ്ചാം ബറ്റാലിയനിലെ അരുൺ, നാഗർകോവിൽ സ്വദേശി ചന്ദ്രശേഖർ (55), കൃഷ്ണകുമാർ (55) കായംകുളം, ചന്ദ്രശേഖര റാവു (55) വിജയവാഡ, രഘുറാം (63), പ്രദീപ്കുമാർ (45) കായംകുളം, സുധികുമാർ (55) ചിറയിൻകീഴ്, ഉദയകുമാർ (52) തകഴി, അർജുൻസാമി (73) ചിറയിൻകീഴ്, പാപ്പാൻ കൃഷ്ണകുമാർ എനിവർക്കാണ് പരിക്ക്.
രാവിലെ 10.15ഒാടെ നീലിമലക്ക് മുകളിലാണ് സംഭവം. ആറാട്ട് ഘോഷയാത്രക്കിടെ ആന വിരണ്ട് വനത്തിലേക്ക് ഒാടുകയായിരുന്നു. തുടർന്ന് അവിടെ തളച്ചു. ഇതേ ആനയെ ഉത്സവത്തിനായി മലയിലേക്ക് കൊണ്ടുപോകുേമ്പാഴും വിരണ്ട് ഒാടിയിരുന്നു. അന്നാർക്കും പരിക്കേറ്റില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.