എടക്കര: ആനക്കൊമ്പ് കേസിലെ രണ്ടു പ്രതികള്‍ വഴിക്കടവ് വനം റേഞ്ച് ഓഫിസില്‍ കീഴടങ്ങി. മൂത്തേടം സ്വദേശികളായ മുണ്ടമ്പ്ര അബ്ദുല്‍ ജലീല്‍ (45), അറക്കല്‍ നൗഫാന്‍ (24) എന്നിവരാണ് വഴിക്കടവ് റേഞ്ച് ഓഫിസര്‍ പി.എസ്. മുഹമ്മദ് നിഷാല്‍ പുളിക്കല്‍ മുമ്പാകെ കീഴടങ്ങിയത്.
ഇവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുണ്ടക്കടവ് കോളനിയിലെ ആദിവാസി യുവാവ് സുധാകരനെ (40) വനം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. അബ്ദുല്‍ ജലീലും നൗഫാനും ഹൈകോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയാണ് റേഞ്ച് ഓഫിസര്‍ മുമ്പാകെ കീഴടങ്ങിയത്. കേസില്‍ മറ്റ് നാലുപേര്‍കൂടി ഉള്‍പ്പെട്ടിരുന്നു. ഇതില്‍ രണ്ടുപേര്‍ ആനക്കൊമ്പുമായി കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റിലായിരുന്നു.
കേസില്‍ ഉള്‍പ്പെട്ട മുണ്ടക്കടവ് കോളനിയിലെ രണ്ട് ആദിവാസികള്‍ രണ്ടു വര്‍ഷം മുമ്പ് വനത്തില്‍ െവച്ച് മരം വീണ് മരണപ്പെട്ടിരുന്നു. രണ്ടു വര്‍ഷം മുമ്പ് കരുളായി വനം റേഞ്ചിലെ കരിമ്പുഴയുടെ തീരത്ത് നിന്നാണ് ആദിവാസികള്‍ക്ക് ആനക്കൊമ്പ് കിട്ടിയത്. ഒഴുക്കില്‍പെട്ട് എത്തിയതാണെന്നാണ് ആദിവാസികള്‍ പറയുന്നത്. ഇത് അബ്ദുല്‍ ജലീല്‍ ഉള്‍പ്പെട്ട സംഘത്തിന് വില്‍ക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 18ന് വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വനം വിജിലന്‍സ് ഉദ്യോഗസ്ഥരും നിലമ്പൂര്‍ വനം വിജിലന്‍സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പാലാട് െവച്ച് ആനക്കൊമ്പുമായി കേസിലെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവര്‍ അറസ്റ്റിലായതോടെ കൂട്ടുപ്രതികളായ അബ്ദുല്‍ ജലീലും നൗഫാനും ഒളിവിലായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 30ന് ഇരുവരും റേഞ്ച് ഓഫിസര്‍ മുമ്പാകെ കീഴടങ്ങാെനത്തിയെങ്കിലും പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയിരുന്നുവെന്ന കാരണത്താല്‍ അറസ്റ്റ് ചെയ്യാതെ നിരീക്ഷണത്തിൽ വിടുകയാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.