ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി; പി.ടി 7 പുലർച്ചെ ജനവാസകേന്ദ്രത്തിലെത്തി

പാലക്കാട്: ധോണിയിൽ വീണ്ടും കാട്ടാനയിറങ്ങി. കഴിഞ്ഞ കുറേ ദിവസങ്ങളായി ധോണിയെ വിറപ്പിച്ച പി.ടി 7 തന്നെയാണ് വീണ്ടും ജനവാസമേഖലകളിലെത്തിയത്. അർധരാത്രിയോടെയെത്തിയ ആന നെൽവയലിൽ ഏറെ നേരം നിലയുറപ്പിച്ചിരുന്നു. പിന്നീട് ആർ.ടി പ്രവർത്തകരെത്തി ആനയെ തുരത്തുകയായിരുന്നു.

ഇന്നലെയും ഇന്നുമായി ഇറങ്ങിയ പിടി സെവനൊപ്പം മറ്റ് ആനകളില്ലെന്നത് ആശ്വാസകരമാണ്. ധോണിയിലും പരിസരപ്രദേശങ്ങളിലുമുള്ള നെൽവയലുകളിൽ ആനകൾ കൃഷി നശിപ്പിക്കുന്നത് സ്ഥിരമായതിനാൽ എത്രയും വേഗം ആനയെ തുരത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വയനാട്ടിലെ പിഎം 2 ആനയെ പിടിച്ച ശേഷം ഡോ.അരുൺ സക്കറിയയ്ക്ക് കടുവയെ മയക്കുവെടി വയ്‌ക്കേണ്ട സാഹചര്യമുണ്ടായതിനാൽ നാളെയോട് കൂടി ഇദ്ദേഹം പാലക്കാടെത്തുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ആനയെ നാളെ മയക്കുവെടി വെച്ചേക്കും.

Tags:    
News Summary - Elephant PT7 in dhoni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.