കൊച്ചി: വൈറ്റില ചളിക്കവട്ടം പടിഞ്ഞാറേ കുഴിവേലി േക്ഷത്ര ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞത് പരിഭ്രാന്തി പരത്തി. തിക്കിലും തിരക്കിലും കുട്ടിയുൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11.30ഒാടെയാണ് രണ്ട് ആനകൾ അക്രമസ്വഭാവം കാട്ടിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മയക്കുവെടിവെച്ചും കയർകൊണ്ട് കെട്ടിയും ആക്രമണകാരിയായ ആനകളെ തളച്ചതോടെ പരിഭ്രാന്തിക്ക് അറുതിയായി.
ആനയൂട്ട് ചടങ്ങുൾപ്പെടെ നടത്താൻ സജ്ജമാക്കി നിർത്തിയിരുന്ന മൂന്ന് ആനകളിൽ മുള്ളത്ത് വിജയകൃഷ്ണൻ തൊട്ടടുത്ത് നിന്ന ദേവപ്രിയനെ കുത്തുകയായിരുന്നു. പകച്ച ദേവപ്രിയൻ ക്ഷേത്രത്തിന് പുറത്തേക്ക് ഒാടി. ഇതോടൊപ്പം വിജയകൃഷ്ണനും ക്ഷേത്രത്തിന് പുറത്തിറങ്ങി ആക്രമണകാരിയായി ഒാടിനടന്നു. 100 മീറ്ററോളം ഒാടിയ ദേവപ്രിയനെ പാപ്പാന്മാർ തന്ത്രപൂർവം ഇടപെട്ട് തളച്ച് വേറൊരിടത്തേക്ക് മാറ്റി. അതേസമയം, പാപ്പാനെ ലക്ഷ്യമിട്ട് വിജയകൃഷ്ണെൻറ പരാക്രമം തുടർന്നു. ഇതിനിടെ, വിദഗ്ധരെത്തി ആനയെ മയക്കുെവടിവെച്ചു. വെടിയേറ്റ് മയങ്ങുന്നതിനുമുമ്പ് പാപ്പാൻ വാലിൽ വലിച്ച് തളക്കാൻ ശ്രമിച്ചത് ആനയെ പ്രകോപിപ്പിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. പാപ്പാനെ പിടികൂടി എടുത്തെറിഞ്ഞെങ്കിലും രക്ഷപ്പെട്ടു. പാപ്പാൻ സമീപത്തെ വീട്ടിലേക്ക് ഒാടിക്കയറിയതോടെ ആനയും പിറകെയെത്തി. വീടിെൻറ മതിലും ഗേറ്റും തകർത്തു. ഒന്നര മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് ആനയെ കീഴടക്കാനായത്. മയക്കുവെടിയേറ്റ് ശാന്തനായതോടെ പാപ്പാന്മാരെത്തി ചങ്ങലയും കയറും ഉപയോഗിച്ച് തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.