Posted On
date_range Updated On
date_range ആന െചരിഞ്ഞു; വീഴ്ചയിൽ പാപ്പാനുൾപ്പെടെ നാലുപേർക്ക് പരിക്ക്
പട്ടാമ്പി: രോഗബാധിതനായി ചികിത്സയിലിരുന്ന ആന െചരിഞ്ഞു. വീഴുന്നതിനിടെ സമീപത്തുണ്ടായിരുന്ന പാപ്പാന്‍ ഉള്‍പ് പെടെ നാലുപേർക്ക് പരിക്കേറ്റു. തിരുവേഗപ്പുറയിൽ ഉടമസ്ഥെൻറ വീട്ടിൽ വെച്ചാണ് പടിഞ്ഞാറേപ്പാട്ട് പത്മനാഭൻ എന്ന ആന ചൊവ്വാഴ്ച വൈകീട്ട് ചെരിഞ്ഞത്. എരണ്ടക്കെട്ട് ബാധിച്ച് ചികിത്സയിലായിരുന്നു.
ആനയുടെ വീഴ്ചയിൽ തിരുവേഗപ്പുറ സ്വദേശികളായ സനല്‍, രാജേഷ്, ശ്രീജിത്ത്, ശ്രീരാഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ വളാഞ്ചേരി സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.ആനയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നെന്ന് പരിശോധിച്ച ഡോ. രാജീവ് പറഞ്ഞു. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.