തൊടുപുഴ: ജലവൈദ്യുതി പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ മറ്റ് ഊര്‍ജസ്രോതസ്സുകള്‍ പ്രയോജനപ്പെടുത്താന്‍ ബോർഡ് മുന്നിട്ടിറങ്ങുന്നു. ചെറുകിട കാറ്റാടിയന്ത്രങ്ങൾ ഉപയോഗിച്ചും കാറ്റാടിപ്പാടം നിർമിച്ചും വൈദ്യുതി ഉൽപാദനം കൂട്ടാനാണ് ലക്ഷ്യമിടുന്നത്.
കാറ്റില്‍നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാന് ഏറ്റവും അനുയോജ്യമായ ജില്ലയാണ് ഇടുക്കി. പ്രത്യേകിച്ച് തമിഴ്നാട് അതിര്‍ത്തിപ്രദേശങ്ങള്‍. സമുദ്രനിരപ്പില്‍നിന്ന് മൂവായിരത്തിലേറെ അടി ഉയരമുള്ള ജില്ലയുടെ മലമുകളിലും മൊട്ടക്കുന്നുകളിലും വൈദ്യുതി ഉൽപാദനത്തിനുതകും വിധം കാറ്റ് ലഭ്യമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
അനെർട്ടും സെൻറർ ഫോർ വിൻഡ് എനർജി ടെക്നോളജിയുമായി ചേർന്ന് നടത്തിയ പഠനറിപ്പോർട്ടുകൾ പ്രകാരം കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദനത്തിന് അനുയോജ്യമായി പത്തിടങ്ങളാണ് കണ്ടെത്തിയത്. രാമക്കൽമേട്, കൈലാസമേട്, കോലാഹലമേട്, കുളത്തുമേട്, കുട്ടിക്കാനം, പാഞ്ചാലിമേട്, പറമ്പുകെട്ടിമേട്, പുള്ളിക്കാനം, സേനാപതി, സക്കളത്തുമേട് തുടങ്ങിയ പ്രദേശങ്ങളാണിത്.
പാലക്കാട് ജില്ലയിലെ അഗളി, അട്ടപ്പാടി എന്നിവിടങ്ങളും കാറ്റാടി വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് അനെർട്ട് റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.