തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച വൈദ്യുതിനിരക്ക് ഇളവ് നടപ്പാക്കാൻ ഉത്തരവായി. െറഗുലേറ്ററി കമീഷനുമായി ബന്ധപ്പെട്ട് തുടർനടപടികൾക്ക് ൈവദ്യുതി ബോർഡിന് നിർദേശം നൽകി. കമീഷെൻറ മുൻകൂർ അനുമതിയോടെയാകും വീടുകൾക്കുള്ള ഇളവുകൾ നടപ്പാക്കുക. വ്യവസായ-വാണിജ്യമേഖലക്ക് പ്രഖ്യാപിച്ച ഇളവുകൾ നൽകാൻ ആർട്ടിക്കിൾ ഒാഫ് അസോസിയേഷനിലെ 55ാം വകുപ്പ് പ്രകാരം കെ.എസ്.ഇ.ബിയോടും 2003 ലെ വൈദ്യുതിനിയമം സെക്ഷൻ 108 പ്രകാരം നയപരമായ തീരുമാനമായി അംഗീകരിക്കണമെന്നും െറഗുലേറ്ററി കമീഷനോടും സർക്കാർ ആവശ്യപ്പെട്ടു.
മാസം 30 യൂനിറ്റ് വരെ ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യമാക്കി. 500 വാട്സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂനിറ്റ് വരെ മാത്രവുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് സൗജന്യം. കണക്ടഡ് ലോഡ് വ്യത്യാസപ്പെടുത്താതെയാകും ഇളവ്.
1000 വാട്സ് വരെ കണക്ടഡ് ലോഡുള്ള പ്രതിമാസം 40 യൂനിറ്റ് വരെ മാത്രം ഉപഭോഗം ഉള്ളതുമായ ബി.പി.എല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്ന നിരക്ക് 50 യൂനിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് കൂടി ലഭിക്കും. റെഗുലേറ്ററി കമീഷന് യൂനിറ്റൊന്നിന് നിശ്ചയിച്ച 1.50 രൂപ നിരക്ക് കണക്ടഡ് ലോഡ് പരിധി വ്യത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂനിറ്റ് വരെ ഉപഭോഗമുള്ളവർക്ക് കൂടി അനുവദിക്കും.
വാണിജ്യ/വ്യവസായിക ഉപഭോക്താക്കള്‍ക്ക് 2021 േമയിലെ ഫിക്സഡ്/ഡിമാൻഡ് ചാര്‍ജില്‍ 25 ശതാനം ഇളവ് നല്‍കും. സിനിമ തിയറ്ററുകള്‍ക്കും 2021 േമയിലെ ഫിക്സഡ് / ഡിമാൻഡ് ചാര്‍ജില്‍ 50 ശതമാനം ഇളവ് നല്‍കും. ബാക്കി തുക അടക്കുന്നതിന് സെപ്റ്റംബർ 30 വരെ മൂന്ന് പലിശരഹിത തവണ അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.