തിരുവനന്തപുരം: പ്രളയത്തിൽ കേരളം മുങ്ങുകയും അണക്കെട്ടുകൾ നിറഞ്ഞ് കൂട്ടത്തോടെ തുറന്നുവിടുകയും ചെയ്തിരിക്കെ വ്യാഴാഴ്ച മുതൽ വൈദ്യുതിനിരക്ക് വർധിപ്പിക്കുന്നു. യൂനിറ്റിന് 15 പൈസ വീതം സർചാർജ് ഇൗടാക്കാനാണ് െറഗുലേറ്ററി കമീഷെൻറ ഉത്തരവ്. ആഗസ്റ്റ് 16 മുതൽ നവംബർ 15 വരെ ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഇൗടാക്കാനാണ് തീരുമാനം.
കഴിഞ്ഞ സാമ്പത്തികവർഷം 81.65 കോടി രൂപ ഇന്ധന സർചാർജായി കമീഷൻ അനുവദിച്ചു. ഇത് നിരക്ക് വർധനയായി പിരിച്ചെടുക്കും. കണക്ടഡ് ലോഡ് 500 വാട്ടിന് താഴെയും മാസം 20 യൂനിറ്റിന് താഴെയും ഉപയോഗിക്കുന്നവർക്ക് വർധനയില്ല. വൈദ്യുതി ബോർഡിെൻറയും ലൈസൻസികളുടെയും ബാക്കി മുഴുവൻ ഉപഭോക്താക്കൾക്കും വർധന ബാധകമാണ്. വിതരണ ലൈസൻസികൾ സർചാർജ് പിരിച്ച് മാസാടിസ്ഥാനത്തിൽ ബോർഡിന് നൽകണം. ഇത് വൈദ്യുതിബില്ലിൽ പ്രത്യേകം കാണിക്കണം.
കഴിഞ്ഞ സാമ്പത്തികവർഷത്തേക്ക് 180.55 കോടി രൂപ അധികബാധ്യത വരുമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. ഇതിൽ 98.9 കോടി കമീഷൻ തള്ളി. 81.65 കോടി അനുവദിച്ചു. സാമ്പത്തികവർഷത്തെ എല്ലാ പാദങ്ങളിലും അധികബാധ്യത വന്നതായി കമീഷൻ ഉത്തരവിൽ പറയുന്നു. വൈദ്യുതി പുറത്തുനിന്ന് വാങ്ങി വിതരണം ചെയ്തതിനാണ് നേരേത്ത നൽകിയ നിരക്കിന് പുറമെ സർചാർജ് ഇൗടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.