ആറാട്ടുപുഴ: കുത്തിയോട്ട സ്ഥലത്ത് അലങ്കാര ബൾബുകൾ സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കണ്ടല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിൽ കൊച്ചുപുരയ്ക്കൽ തറയിൽ നന്ദകുമാറാണ് (22) മരിച്ചത്. വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ടു മണിയോടെ വേലഞ്ചിറയ്ക്ക് പടിഞ്ഞാറ് ആനവിരുത്തിൽ കാവിന് സമീപമായിരുന്നു സംഭവം.
ഷോക്കേറ്റ് നിലത്ത് വീണ നന്ദകുമാറിനെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വേലഞ്ചിറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി, കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോഴാണ് മരിച്ചത്.
എല്ലാ വർഷവും മണ്ഡലകാലത്ത് കുത്തിയോട്ടം അവതരിപ്പിക്കാറുള്ള സംഘത്തിലെ അംഗമായിരുന്നു നന്ദകുമാർ. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പിതാവ്: പരേതനായ രാധാകൃഷ്ണൻ. അമ്മ: വിജയകുമാരി. സഹോദരി: രേവതി. സംസ്കാരം വെള്ളിയാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.