തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പ് നടപടികൾ വേഗത്തിലാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. തദ്ദേശസ്ഥാപനങ്ങളിൽ വാർഡുകളുടെ സംവരണ നറുക്കെടുപ്പിന് സമയവും ചുമതലക്കാരെയും നിയമിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കി. പഞ്ചായത്തുകളുടെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ ആരംഭിക്കും.
കലക്ടർമാർക്കാണ് ഇതിെൻറ ചുമതല. ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്േടാബർ ഒന്നിന് പൂർത്തിയാകും. പട്ടികജാതിക്കും പട്ടികവർഗത്തിനും സ്ത്രീകൾക്കുമുള്ള സംവരണവാർഡുകളാണ് നറുക്കെടുക്കുക. തിരുവനന്തപുരത്തെ പാറശ്ശാല, വർക്കല, നേമം ബ്ലോക്കുകളിൽ വരുന്നവയിൽ 28നും പെരുങ്കടവിള, പോത്തൻകോട് എന്നിവക്ക് കീഴിൽ 29നും നെടുമങ്ങാട്, വാമനപുരം, അതിയന്നൂർ 30നും വെള്ളനാട്, കിളിമാനൂർ, ചിറയിൻകീഴ് ഒക്ടോബർ ഒന്നിനുമാകും നറുക്കെടുപ്പ്. മറ്റു ജില്ലകളിലും ഇൗ മാതൃകയിലായിരിക്കും.തിരുവനന്തപുരം, കൊല്ലം കോർപറേഷനുകളുടേത് ഒക്ടോബർ ആറിനാണ് നടക്കുക.
കൊച്ചിയിലേത് സെപ്റ്റംബർ 30ന് രാവിെലയും തൃശൂരിലേത് അന്ന് ഉച്ചക്കുശേഷം രണ്ടിന് കൊച്ചി കോർപറേഷൻ ടൗൺ ഹാളിലും നടക്കും. കോഴിക്കോട് കോർപറേഷേൻറത് സെപ്റ്റംബർ 28ന് രാവിലെ പത്തിനും കണ്ണൂരിലേക്ക് ഉച്ചക്കുശേഷം രണ്ടിനും കോഴിക്കോട് ടൗൺ ഹാളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.