തദ്ദേശ തെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടിക്ക് ഗ്യാസ് സിലിണ്ടർ ചിഹ്നം അനുവദിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഗ്യാസ് സിലിണ്ടർ ചിഹ്നം അനുവദിച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം കമീഷൻ പുറത്തിറക്കി.

സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വെൽഫെയർ പാർട്ടി സ്ഥാനാർഥികൾക്ക് ഗ്യാസ് സിലിണ്ടർ ചിഹ്നത്തിൽ മത്സരിക്കാൻ കഴിയും. നേരത്തെ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗ്യാസ് സിലിണ്ടർ ചിഹ്നം അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസം കമീഷൻ പുറത്തിറക്കിയ പുതിയ നോട്ടിഫിക്കേഷനിൽ ഇത് പുതുക്കി നിശ്ചയിച്ചുള്ള അറിയിപ്പാണ് വന്നത്.

Tags:    
News Summary - Election symbol gas cylinder for Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.