വളയത്ത് സി.പി.എം- ലീഗ് സംഘർഷം: പൊലീസുകാരനടക്കം ഏഴു പേർക്ക് പരിക്ക്

നാദാപുരം: തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ വളയം ഒ.പി മുക്കിൽ സി.പി.എം മുസ്​ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സ ംഘർഷത്തിൽ പൊലീസുകാരനടക്കം ഏഴു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തി​​െൻറ ഭാ ഗമായി വാണിമേലിൽനിന്ന്​ ബൈക്കുകളിലെത്തിയ പ്രകടനക്കാരും ഒ.പി മുക്കിലെ യുവാക്കളും തമ്മിലുണ്ടായ വാക്കേറ്റത്തിന ിടെ സമീപത്തെ വീട്ടിലേക്ക് നടത്തിയ കല്ലേറിലാണ് ഏഴു വയസ്സുകാരിയുൾപ്പെടെയുള്ളവർക്ക് പരിക്കേറ്റത്.

ഓണപ്പറമ്പത്ത് സ്വദേശികളായ പത്മിനി (45), വിജിലേഷ് (23), അഭിനന്ദ് (19), അമൽജിത്ത് (22), ശ്രേയ (7), അർജുൻ (28), എം.എസ്.പി. ബറ്റാലിയനിലെ ഹവിൽദാറായ ടി. വിപിൻ (32) എന്നിവർക്കാണ് പരിക്കേറ്റത്. പൊലീസുകാരനെ നാദാപുരം താലൂക്ക് ആശുപത്രിയിലും ഏഴു വയസ്സുകാരി ശ്രേയയെ കോഴിക്കോട്​ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീട്ടു വരാന്തയിലും മുറ്റത്തും നിൽക്കുകയായിരുന്നവർക്കാണ് പരിക്കേറ്റത്.

ലീഗ്-സി.പി.എം പ്രവർത്തകർ ഇരുഭാഗത്തും തടിച്ചു കൂടി പോർവിളിച്ചതോടെ ഇവരെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെയുണ്ടായ കല്ലേറിലാണ് പൊലീസുകാരന് പരിക്കേറ്റത്. ഇതിനിടെ തുണ്ടിയിൽ അന്ത്രുവി​​െൻറ വീടിന് നേരെ ബോംബേറുണ്ടായി. ബോംബ് വീട്ടുമുറ്റത്ത് വീണ് പൊട്ടിയെങ്കിലും ആർക്കും പരിക്കില്ല. സംഘർഷത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു. അഡീ. പൊലീസ് മേധാവി കെ.ടി. സുബ്രഹ്​മണ്യം, നാദാപുരം ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാമി​​െൻറ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്​.

Tags:    
News Summary - Election Results 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.