Posted On
date_range Updated On
date_range ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി
ആലുവ: ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി. പെൻഷൻ വിഷയം ചർച്ച ചെയ്യാനെന്ന പേരിൽ കുടുംബശ്രീ അംഗങ്ങളെ യോഗത്തിന് എത്തിക്കുന്നുവെന്നാണ് യു.ഡി.എഫിന്‍റെ പരാതി.
മന്ത്രി പങ്കെടുക്കുന്ന ആലുവയിലെ യോഗത്തിനെത്തണമെന്ന് എ.ഡി.എസ് അധ്യക്ഷയുടെ ശബ്ദരേഖ ചൂണ്ടിക്കാട്ടിയാണ് പരാതി. കുടുംബശ്രീ വാട്‌സ്പ് ഗ്രൂപ്പുകളിൽ ശബ്ദരേഖ പ്രചരിപ്പിച്ചിട്ടുണ്ടെന്നുംആലുവയിലെ യോഗം പെൻഷൻ വിഷയം ചർച്ച ചെയ്യാനല്ല, മറിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ യോഗമാണ് എന്നുമാണ് യു.ഡി.എഫ് ആരോപണം.
കുടുബശ്രീ കൂട്ടായ്മകളെ തെറ്റിദ്ധരിപ്പിച്ച് യോഗത്തിനെത്തിക്കുന്നുവെന്നും യു.ഡി.എഫ് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.