Posted On
date_range Updated On
date_range നിലമ്പൂരിൽ വയോധിക പുഴയിൽ മരിച്ച നിലയിൽ
നിലമ്പൂർ: കുതിരപ്പുഴയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ അരുവാക്കോട് ഒളവണ്ണ വീട്ടിൽ കുഞ്ഞൂട്ടിയെയാണ് കുതിരപ്പുഴയുടെ അരുവാക്കോട് കുളിക്കടവിൽ മരിച്ച നിലയിൽ കണ്ടത്തിയത്. കുളിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ടതാണോയെന്ന് സംശയിക്കുന്നു.
ഇന്ന് ഉച്ചക്ക് 2.45ഓടെയാണ് മൃതദേഹം കണ്ടത്. നിലമ്പൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. അരുവാക്കോട് സ്വദേശിയായ കുഞ്ഞുട്ടി കല്ലേമ്പാടത്ത് മകളുടെ വീട്ടിലാണ് താമസം. പരേതനായ രാമനാണ് ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.