മുരളീധരൻ പിള്ള
Posted On
date_range Updated On
date_range മുള വെട്ടുന്നതിനിടെ മിന്നലേറ്റ് വയോധികൻ മരിച്ചു
ചെങ്ങന്നൂർ: വീടിനുസമീപം മുളവെട്ടുന്നതിനിടെ വയോധികൻ മിന്നലേറ്റ് മരിച്ചു. ചെറിയനാട് അരിയന്നൂർശ്ശേരി ചിലമ്പോലിൽ കുറ്റിയിൽ വീട്ടിൽ മുരളീധരൻ പിള്ള(69)യാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് നാലരമണിയോടെയാണ് സംഭവം. മുള വെട്ടുന്നതിനിടെ മിന്നലേറ്റ് തെറിച്ചുവീണ മുരളീധരൻപിള്ളയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. വീട്ടുകാരും സമീപവാസികളും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: കൃഷ്ണകുമാരി. മക്കൾ: മജീഷ് കുമാർ, മഞ്ജു. മരുമക്കൾ: ശ്രീജ, മനോജ്. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.