വടകരയിൽ ഡി.സി.സി സെക്രട്ടറിയുടെ വീടിന് മുന്നിൽ വയോധികന്‍റെ ആത്മഹത്യാശ്രമം; പിന്നിൽ സാമ്പത്തിക ഇടപാടുകളെന്ന് സൂചന

കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ് നേതാവിന്‍റെ വീടിനു മുന്നിൽ വയോധികന്‍റെ ആത്മഹത്യ ശ്രമം. വടകരയിലാണ് സംഭവം. ഡി.സി.സി സെക്രട്ടറി സുധീർ കുമാറിന്‍റെ വീടിനുമുന്നിലാണ് തിരുവള്ളൂർ സ്വദേശി ഇബ്രാഹിംകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വടകര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

Tags:    
News Summary - Elderly man attempts suicide in front of DCC Secretary's house in Vadakara; financial dealings suspected to be the reason

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.