എലത്തൂരിൽ ട്രെയിനിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടന്ന സ്ഥലത്ത് റെയിൽവേ സി.ഐ സുധീറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു
കോഴിക്കോട്: ട്രെയിനിലെ തീവെപ്പിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് എട്ടു പേർ. ഒരാളുടെ നില ഗുരുതരം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കതിരൂർ സ്വദേശി അനിൽകുമാറാണ് (50) ഗുരുതരാവസ്ഥയിൽ കഴിയുന്നത്. 36 ശതമാനത്തിലധികം പൊള്ളലേറ്റ ഇയാൾ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇ.വി. ഗോപി പറഞ്ഞു.
അനിൽകുമാറിന് മുഖത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരോടൊപ്പം ആശുപത്രിയിൽ തുടരുന്ന മകൻ അദ്വൈത് (24), അദ്വിൻ (20) എന്നിവരുടെ പരിക്ക് ഗുരുതരമല്ല. ഒരു ശതമാനം പൊള്ളലേറ്റ ഭാര്യ സജിഷയെ കഴിഞ്ഞ ദിവസം തന്നെ ഡിസ്ചാർജ് ചെയ്തു. ഇവരോടൊപ്പം സീറ്റിലുണ്ടായിരുന്ന മണ്ണൂത്തി മാനാട്ടിൽ വീട്ടിൽ അശ്വതി (29), തളിപ്പറമ്പ് സ്വദേശി റൂബി (44) എന്നിവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല. തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥ് (34), തൃശൂർ സ്വദേശി പ്രിൻസ് (35), കണ്ണൂർ സ്വദേശി പ്രകാശൻ (34) എന്നിവർ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.