തിരുവനന്തപുരം: ശാസ്ത്രവിഷയത്തിൽ രാജ്യത്ത് ആദ്യമായി ഡോക്ടറേറ്റ് നേടിയ മലയാളിവ നിതയും പ്രമുഖ സസ്യശാസ്ത്രജ്ഞയുമായ ഇ.കെ. ജാനകി അമ്മാളിെൻറ പേര് ഇനി റോസാപ്പൂവിനും. കെ ാടൈക്കനാൽ സ്വദേശികളും ദമ്പതികളുമായ വീരു വീരരാഘവൻ, ഗിരിജ എന്നിവരാണ് ജനിതകഘട നയിൽ മാറ്റം വരുത്തി രൂപപ്പെടുത്തിയ ഇളം മഞ്ഞ റോസാപ്പൂവിന് ഇന്ത്യ കണ്ട എക്കാലത്തും മികച്ച സസ്യശാസ്ത്രജ്ഞയുടെ പേര് നൽകിയത്. സസ്യശാസ്ത്രമേഖലയില് വ്യക്തിമുദ്ര പതിപ്പിച്ച മഹാപ്രതിഭയെ രാജ്യം വേണ്ടരീതിയിൽ അംഗീകരിച്ചിട്ടില്ലെന്നും അതിനാലാണ് റോസാപ്പൂവിന് ജാനകി അമ്മാളിെൻറ പേര് നൽകിയതെന്നും ഇരുവരും പറഞ്ഞു. തലശ്ശേരി സബ് ജഡ്ജിയായിരുന്ന ദിവാന് ബഹാദൂര്‍ ഇ.കെ. കൃഷ്ണെൻറയും ദേവി അമ്മയുടെയും മകളായി 1897ലായിരുന്നു ജാനകിയമ്മാളിെൻറ ജനനം. തലശ്ശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെൻറ്, മദ്രാസിലെ ക്വീന്‍ മേരീസ്, പ്രസിഡന്‍സി കോളജുകളിൽ പഠനം. 1921ല്‍ പ്രസിഡന്‍സിയില്‍നിന്ന് സസ്യശാസ്ത്രത്തില്‍ ഓണേഴ്സ് നേടി മദ്രാസ് വിമൻസ് ക്രിസ്ത്യന്‍ കോളജില്‍ അധ്യാപികയായി.
1921ല്‍ മിഷിഗണ്‍ സര്‍വകലാശാല സ്കോളര്‍ഷിപ്പോടെ ബിരുദാനന്തര ബിരുദം. സര്‍വകലാശാലയിൽ നിന്നു തന്നെ ആദ്യ ബാര്‍ബോര്‍ സ്കോളര്‍ഷിപ്പോടെ 1931ല്‍ സസ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. ശാസ്ത്രവിഷയത്തില്‍ ഇന്ത്യന്‍വനിത നേടുന്ന ആദ്യ ഗവേഷണ ബിരുദം. പിന്നീട് ലണ്ടനിലെ ജോൺ ഇൻസ് ഹോട്ടികൾചറൽ ഇൻസ്റ്റിറ്റ്യൂട്ടിലും വിസ്ലിയിലെ റോയൽ ഹോട്ടികൾചറൽ സൊസൈറ്റിയിലും സൈറ്റോളജിസ്റ്റ് ആയി ജോലി ചെയ്തു.
സസ്യകോശങ്ങളുടെ ഘടനയും വിഭജനവുമൊക്കെ പഠിച്ചത് ഇക്കാലത്താണ്. സസ്യശാസ്ത്രജ്ഞനായിരുന്ന സി.ഡി. ഡാര്‍ലിങ്സണുമായി സഹകരിച്ച് ജാനകി അമ്മാള്‍ രചിച്ച ‘ദ ക്രോമസോം അറ്റ്ലസ് ഓഫ് കള്‍ട്ടിവേറ്റഡ് പ്ലാൻറ്സ്’ എന്ന പുസ്തകം സസ്യശാസ്ത്ര വിദ്യാർഥികളുടെയും ഗവേഷകരുടെയും ആധികാരിക റഫറന്‍സ് ഗ്രന്ഥമാണ്. 1951ൽ പ്രധാനമന്ത്രി നെഹ്റു ഇന്ത്യയിലേക്ക് ക്ഷണിച്ചു. ബൊട്ടാണിക്കല്‍ സർവേ ഓഫ് ഇന്ത്യ (ബി.എസ്.ഐ) പുനഃസംഘടിപ്പിക്കുകയായിരുന്നു ദൗത്യം. 1954 വരെ ബി.എസ്.ഐ സ്പെഷല്‍ ഓഫിസറായി പ്രവര്‍ത്തിച്ചു. പിന്നീട് അഞ്ചു വര്‍ഷം അലഹബാദ് സെന്‍ട്രല്‍ ബൊട്ടാണിക്കല്‍ ലബോറട്ടറി ഡയറക്ടർ. 1970ല്‍ വിരമിച്ചു. 1984 ഫെബ്രുവരി ഏഴിനായിരുന്നു മരണം. ഇളം മഞ്ഞ സാരികളോടായിരുന്നു ജാനകി അമ്മാളിന് പ്രിയം. അതിനാൽ വെള്ളയും മഞ്ഞയും നിറത്തിലുള്ള വലിയ റോസാപ്പൂവിന് പേര് നൽകാൻ മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ലെന്നും വീരു വീരരാഘവനും ഗിരിജയും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.