Posted On
date_range Updated On
date_range റമ്പൂട്ടാന്‍ കുരു തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോട്ടയം: റമ്പൂട്ടാന്‍ പഴം പൊളിച്ചു നല്‍കുന്നതിനിടെ കുരു തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. പാലാ മീനച്ചില്‍ സുനില്‍ ലാല്‍-ശാലിനി ദമ്പതികളുടെ മകന്‍ ബദരീനാഥാണ് മരിച്ചത്.
ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പഴം നല്‍കുന്നതിനിടെ കുരു കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.