തൊടുപുഴക്കടുത്ത് വെങ്ങല്ലൂരിൽ ശനിയാഴ്ച രാത്രി മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം.
Posted On
date_range Updated On
date_range മൂന്ന് കാറുകൾ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്
തൊടുപുഴ: വെങ്ങല്ലൂർ ജങ്ഷന് സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11.40ന് തൊടുപുഴ വെങ്ങല്ലൂർ ജങ്ഷന് സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്തുനിന്ന് വന്ന കാർ എറണാകുളത്തുനിന്ന് വരികയായിരുന്ന മറ്റ് രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു.
കോലാനി സ്വദേശികളായ ആൽബിൻ, ജയ്സൺ, ജിസ്, അജിത്, ചുങ്കം സ്വദേശി തോംസൺ മാത്യു എന്നിവർക്കും തൊടുപുഴ കണ്ടോത്ത് ജോസ് ജോസഫ് (70) ഭാര്യ സലീന (64), മകൻ ജോസഫ് (41) എന്നിവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.