ആ​മി​ന നി​ദ

റുമേനിയയിലേക്ക് കാൽനടയായി എട്ടു മണിക്കൂർ; ആശ്വാസ തീരത്ത് നിദ

നീലേശ്വരം: ബോംബിന്‍റെയും വെടിയൊച്ചകളുടെയും മുഖത്തുനിന്ന് ആശ്വാസതീരത്ത് എത്തിയ സന്തോഷത്തിലാണ് യുക്രെയ്നിൽ മെഡിക്കൽ പഠനത്തിനുപോയ നീലേശ്വരം കോട്ടപ്പുറത്തെ ആമിന നിദ. നിസാർ-സബിത ദമ്പതികളുടെ മകൾ ആമിന നിദ ഡോക്ടറാകണമെന്ന ആഗ്രഹത്തിൽ 2021 ഡിസംബർ 13നാണ് യുക്രെയ്നിലേക്ക് വിമാനം കയറിയത്. വിനീഷ്യ നാഷനൽ പിറോഗോ മെഡിക്കൽ യൂനിവേഴ്സിറ്റിയിലാണ് സീറ്റ് ലഭിച്ചത്.

യുദ്ധം ആരംഭിച്ചതോടെ മറ്റ് കുട്ടികൾക്കൊപ്പം യൂനിവേഴ്സിറ്റി സുരക്ഷിത താവളത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് ആമിന നിദയടങ്ങുന്ന 300ഓളം ഇന്ത്യക്കാർ കൊടും തണുപ്പിൽ ലഗേജുമായി അയൽ രാജ്യമായ റുമേനിയയുടെ അതിർത്തിയിലേക്ക് കാൽനടയായി യാത്രതിരിച്ചു. ഇതിൽ 57 മലയാളി പെൺകുട്ടികളും ഉണ്ടായിരുന്നു. എട്ട് മണിക്കൂർ കാൽനടയാത്രക്ക് ഒടുവിൽ തളർന്ന് അവശരായി റുമേനിയൻ അതിർത്തിയിൽ. രാത്രി 12 മണിക്ക് എത്തിയശേഷം അവിടെ തന്നെ കിടന്നുറങ്ങി. അതിർത്തി കടക്കാനുള്ള മറ്റ് രാജ്യക്കാരുടെ തിരക്കിനൊപ്പം വീണ്ടും നീണ്ട വരിയിൽ.

ഒടുവിൽ അതിർത്തിയിലെ പരിശോധന കഴിഞ്ഞ് റുമേനിയയിൽ എത്തി. അവിടെ റുമേനിയൻ സർക്കാർ അഭയാർഥികൾക്കായി പ്രത്യേകം ടെൻറ് കെട്ടി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയത് ആശ്വാസമായെന്ന് ആമിന നിദ പറഞ്ഞു.

റുമേനിയൻ സർക്കാർ തങ്ങളുടെ രാജ്യത്ത് എത്തിയവർക്ക് വെള്ളവും ഭക്ഷണവും നൽകി. റുമേനിയയിൽ എത്തിയിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് അറിയിപ്പോ മറ്റ് നിർദേശങ്ങളോ ലഭിക്കാത്തത് ഇവരെ നിരാശരാക്കി. എംബസിയുടെ അറിയിപ്പ് കിട്ടിയാൽ മാത്രമേ 300 പേരടങ്ങുന്ന ഇന്ത്യൻ സംഘത്തിന് നാട്ടിലേക്ക് മടങ്ങുവാൻ പറ്റൂ.

രക്ഷപ്പെടാൻ കൂട്ടത്തോടെ ട്രെയിനിൽ

കാ​ഞ്ഞ​ങ്ങാ​ട്: ഖാ​ർ​കീ​വി​ല്‍ പോ​രാ​ട്ടം രൂ​ക്ഷ​മാ​യ​തോ​ടെ അ​വി​ടെ​യു​ള്ള ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ എ​ങ്ങ​നെ​യെ​ങ്കി​ലും ട്രെ​യി​ന്‍ മാ​ര്‍ഗം ര​ക്ഷ​പ്പെ​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ൽ. സ്ലൊ​വാ​ക്യ​യു​ടെ​യും ഹം​ഗ​റി​യു​ടെ​യും അ​തി​ര്‍ത്തി​യാ​യ ഉ​സ്‌​റോ​ദ് ന​ഗ​രം ല​ക്ഷ്യ​മാ​ക്കി​യാ​ണ് ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ട്രെ​യി​ന്‍ ക​യ​റു​ന്ന​ത്.

കാ​ലി​ക്ക​ട​വ് ച​ന്തേ​രി​യി​ലെ ഖാ​ർ​കീ​വി​ലു​ള്ള വി​ദ്യാ​ർ​ഥി ശ​ക്കീ​ര്‍ അ​സീ​സ് ആ​ണ് ഇ​ക്കാ​ര്യം നാ​ട്ടി​ല​റി​യി​ച്ച​ത്. ഒ​രു ദി​വ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണ​വും വെ​ള്ള​വും മാ​ത്ര​മാ​ണ്‌ കൈ​യി​ലു​ള്ള​ത്‌. കു​ടി​വെ​ള്ള​മ​ട​ക്കം തീ​രും. ഇ​പ്പോ​ൾ ര​ക്ഷ​തേ​ടി​യി​രി​ക്കു​ന്ന ബ​ങ്ക​റി​നും മെ​ട്രോ സ്‌​റ്റേ​ഷ​നും സ​മീ​പം പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഷെ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്‌. തു​ട​രെ സ്‌​ഫോ​ട​ന​ശ​ബ്‌​ദ​ങ്ങ​ൾ കേ​ൾ​ക്കു​ന്നു. പു​റ​ത്തേ​ക്ക്‌ നോ​ക്കി​യാ​ൽ പ​ല കെ​ട്ടി​ട​ങ്ങ​ളി​ലും ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്‌ കാ​ണാം. ഇ​ട​ത​ട​വി​ല്ലാ​തെ വെ​ടി​യൊ​ച്ച​ക​ൾ കേ​ൾ​ക്കു​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. ക​ന​ത്ത യു​ദ്ധം ന​ട​ക്കു​ന്ന ഖാ​ർ​കീ​വി​ലു​ള്ള വി​ഡി​യോ​യും ശ​ക്കീ​ര്‍ നാ​ട്ടി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. റ​ഷ്യ​ന്‍ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ പൂ​ർ​ണ​മാ​യും ത​ക​ര്‍ന്ന നി​ല​യി​ലാ​ണ് ഖാ​ർ​കീ​വ് ന​ഗ​ര​മു​ള്ള​ത്.

Tags:    
News Summary - Eight hours on foot to Romania Nida in relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.