കോഴിമുട്ട കൃത്രിമമായി ഉണ്ടാക്കിയതല്ല

തിരുവനന്തപുരം: ആരോപണമുയര്‍ന്ന കോഴിമുട്ടകള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ളെന്ന് പരിശോധനയില്‍ വ്യക്തമായതായി മന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ അറിയിച്ചു. രാസമുട്ടയെന്നും പ്ളാസ്റ്റിക് മുട്ടയെന്നും പ്രചാരണം നടന്നിരുന്നു.

ഇത് കോഴിമുട്ട തന്നെയാണ്. ജനിതകമായ ചില മാറ്റം ഇവയില്‍ കണ്ടിട്ടുണ്ട്. പരിശോധിച്ച സാംപിളുകളില്‍ തൂക്ക വ്യത്യാസം കണ്ടു.

ഇവ വീണ്ടും പരിശോധിക്കും. രാസവസ്തുക്കളൊന്നും കണ്ടത്തെിയിട്ടില്ളെന്നും പി.കെ. ശശിയുടെ സബ്മിഷന് മറുപടി നല്‍കി.
ബീന്‍സ്, കറിവേപ്പില, മല്ലിയില, കോവയ്ക്ക തുടങ്ങിയ പച്ചക്കറികളില്‍ കീടനാശിനി സാന്നിധ്യം അമിതമായി കണ്ടത്തെിയെ ന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Eggs PNG image,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.