Posted On
date_range Updated On
date_range സൗദി യാത്രയിലെ തടസ്സം നീക്കാൻ ശ്രമം –മന്ത്രി
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ടല്ലാതെ കാഠ്മണ്ഡുവും ദുബൈയും വഴി പോകാൻ ഇന്ത്യക്കാർ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചുവരുന്നതായി കേന്ദ്രമന്ത്രി വി. മുരളീധരൻ.
ഇന്ത്യ അടക്കം 20 രാജ്യങ്ങളിൽനിന്നുള്ളവരെ സൗദി വിലക്കിയിരുന്നു. ഇതേതുടർന്നാണ് നേരിട്ടല്ലാതെയുള്ള റൂട്ടുകളിൽ പോകാൻ പ്രവാസികളും മറ്റും ശ്രമിച്ചത്. അതിനും തടസ്സമുണ്ടായി. അതു പരിഹരിക്കാനാണ് ശ്രമിക്കുന്നത്.
കൂടുതൽ രാജ്യങ്ങൾ ഇന്ത്യക്കാരെ വിലക്കുന്നതിെൻറ തീരുമാനങ്ങളൊന്നും ഇതുവരെയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.