വിദ്യാർഥി പാമ്പുകടിയേറ്റ്​ മരിച്ച സംഭവം: സ്​കൂളിന്​ വീഴ്​ച പറ്റിയെന്ന്​ വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സുൽത്താൻബത്തേരിയിൽ വിദ്യാർഥി പാമ്പുകടിയേറ്റ്​ മരിച്ച സംഭവത്തിൽ സ്​കൂളിന്​ വീഴ്​ചപറ്റിയെന് ന്​ വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി.രവീ​ന്ദ്രനാഥ്​. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട്​ ലഭിച്ചു. ഇതിൻെറ അടിസ്ഥാനത്തിലാണ്​ ഒരു അധ്യാപകനെ സസ്​പെൻഡ്​ ചെയ്​തത്​. വിശദമായ അന്വേഷണത്തിൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്​തത വരൂവെന്നും അദ്ദേഹം വ്യക്​തമാക്കി.

സർവജന ഹയർസെക്കൻഡറി സ്​കൂളിലെ ക്ലാസ്​മുറികളിലെ കുഴികൾ അടക്കാൻ നിർദേശം നൽകിയിട്ട​ുണ്ട്​. ചെരിപ്പിടാതെ ക്ലാസ്​മുറികളിലിരിക്കണമെന്ന ഒരു നിർദേശവും നൽകിയിട്ടില്ല. സ്​കൂൾ കെട്ടിടം പുതുക്കിപണിയാൻ നേരത്തെ തന്നെ പണം നൽകിയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്​തമാക്കി.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെയാണ്​ ബ​ത്തേ​രി ഗ​വ. സ​ർ​വ​ജ​ന സ്കൂ​ളി​ലെ വിദ്യാർഥിയായ​ പു​ത്ത​ൻ​കു​ന്ന് ചി​റ്റൂ​രി​ലെ നൊ​ത്ത​ൻ​വീ​ട്ടി​ൽ അ​ഡ്വ. അ​സീ​സിന്‍റെ​യും അ​ഡ്വ. സ​ജ്ന​യു​ടെ​യും മ​ക​ൾ ഷ​ഹ​ല ഷെ​റി​ൻ പാമ്പുകടിയേറ്റ്​ മരിച്ചത്​.

Tags:    
News Summary - Education minister on wayanad death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.