ആമ്പല്ലൂര്‍ (തൃശൂർ): കോവിഡ് വരിഞ്ഞുപൂട്ടിയ വിദ്യാലയങ്ങളുടെ മുറ്റത്ത് വീണ്ടും ആ മണിയൊച്ച മുഴങ്ങി. യൂനിഫോമണിഞ്ഞ് പടികടന്നുവന്ന വിദ്യാർഥികൾക്കൊപ്പം സഹപാഠിയുടെ വേഷത്തിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. 50 വർഷം മുമ്പ് പഠിച്ചിറങ്ങിയ അതേ വിദ്യാലയത്തിൽ കുട്ടികൾക്കൊപ്പം ക്ലാസ്മുറിയിലിരുന്ന് മന്ത്രി അവർക്ക് ആത്മവിശ്വാസമേകി.
കോവിഡ് മഹാമാരി കാരണം അടഞ്ഞുകിടന്ന വിദ്യാലയ കവാടങ്ങൾ ഒമ്പതു മാസങ്ങൾക്കുശേഷം തുറന്നപ്പോൾ ഒരുക്കം വിലയിരുത്താനാണ് വിദ്യാഭ്യാസ മന്ത്രി വെള്ളിയാഴ്ച രാവിലെ തെൻറ നാടായ പുതുക്കാട് സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂളില്‍ എത്തിയത്.
50 വര്‍ഷം മുമ്പ് പഠിച്ച ക്ലാസിലെ െബഞ്ചില്‍ ഓർമകള്‍ ഇളകുന്ന മനസ്സോടെ മന്ത്രി വിദ്യാര്ഥികള്ക്കൊപ്പമിരുന്നു.
മുന്‍ മന്ത്രി പി.പി. ജോർജ് മാഷിെൻറ ഭാര്യ റീത്ത ടീച്ചര്‍ ഉള്‍പ്പെടെയുള്ളവർ തന്നെ പഠിപ്പിച്ച ഓർമകള്‍ പങ്കുവെച്ചും വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുമാണ് മന്ത്രി മടങ്ങിയത്. പുതുക്കാട്, നന്തിക്കര ഗവ. സ്കൂളുകളിലും രവീന്ദ്രനാഥ് നേരിട്ടെത്തി ഒരുക്കം വിലയിരുത്തി. ബി.പി.ഒ കെ. നന്ദകുമാറിെൻറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും സ്കൂളുകളിലെത്തി ഒരുക്കം വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.