തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്ഡ്. തിരുവനന്തപരം ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലും കണ്ണൂരിലെ വസതിയിലുമാണ് ഇ.ഡി പരിശോധന നടത്തുന്നത്. മുൻമന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.സി.എം.ആർ.എൽ എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നടക്കുന്ന റെയ്ഡ്.
സി.എം.ആർ.എൽ എക്‌സാലോജിക് കേസിൽ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാം എന്ന ഹൈകോടതി ഉത്തരവിന് പിന്നാലെയാണ് തിരുവനന്തപുരത്തെ വീട്ടിൽ അന്വേഷണ സംഘം പരിശോധനക്കായി എത്തിയത്. പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവർ നിലവിൽ താമസിക്കുന്നത് ബേക്കറി ജംഗ്‌ഷനിലെ വാടക വീട്ടിലാണ്.
മാസപ്പടിക്കേസിൽ ഇ.ഡി അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ച നടപടി നേരത്തെ സി.എം.ആർ.എൽ ചോദ്യം ചെയ്തിരുന്നു. ഇതിൽ കമ്പനി സമർപ്പിച്ച ഹരജിയിൽ വാദം കേട്ട ഹൈകോടതിയാണ് അന്വേഷണവുമായി ഇ.ഡിക്ക് മുന്നോട്ട് പോകാം എന്ന ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ 12 ഭാഗങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. പരിശോധന സമയത്ത് പിണറായി വിജയൻ തിരുവനന്തപുരത്തെ വസതിയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.