ഹൈദരലി തങ്ങളെ ഇ.ഡിക്ക്​ ഇട്ടുകൊടുത്തവർക്കെതിരെ ലീഗ്​ നടപടിയെടുക്കണം -കെ.ടി. ജലീൽ

തിരുവനന്തപുരം: 'ചന്ദ്രിക' അക്കൗണ്ടുമായി ബന്ധപ്പെട്ട്​ മുസ്​ലിംലീഗ്​ നേതാവ്​ പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങൾക്ക്​ നേരിട്ട്​ ഹാജരാകാൻ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ട​േററ്റ്​​ നോട്ടീസ്​ നൽകിയെന്നും പാണക്കാടെത്തി മൊഴിയെടുത്തെന്നും മുൻമന്ത്രി ഡോ. കെ.ടി. ജലീൽ ആരോപിച്ചു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതി​െൻറ രേഖകൾ വാർത്തസമ്മേളനത്തിൽ പുറത്തുവിട്ട ജലീൽ, പി.കെ. കുഞ്ഞാലിക്കുട്ടി പാണക്കാട്​ തങ്ങളെ കുഴിയിൽ ചാടിച്ചെന്നും ആരോപിച്ചു. തങ്ങളെ ഇ.ഡിക്ക്​ മുന്നിൽ വിചാരണക്ക്​ ഇട്ടുകൊടുത്ത ശക്തികൾക്കെതിരെ മുസ്​ലിംലീഗ്​ തന്നെ നടപടി സ്വീകരിക്കണം.

പത്ത്​ കോടി രൂപ കള്ളപ്പണം വെളിപ്പിക്കാൻ ഇബ്രാഹിംകുഞ്ഞ്​ വഴി കുഞ്ഞാലിക്കുട്ടി ശ്രമം നടത്തുകയും നി​േക്ഷപിക്കുകയുമായിരുന്നു. അത്​ കണ്ടെത്തിയതിനെതുടർന്ന്​ രണ്ടര​േ​ക്കാടി പിഴയടച്ച്​ ഏഴരക്കോടി പിൻവലിച്ചു. കുഞ്ഞാലിക്കുട്ടിയുടെയും മക​െൻറയും സാമ്പത്തിക ഇടപാടുകൾ ദുരൂഹമാ​ണ്​. എ.ആർ നഗർ സഹകരണബാങ്കില്‍ മകന് എൻ.ആർ.​െഎ അക്കൗണ്ടാണുള്ളതെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ സ്പീക്കർക്ക് പരാതി നല്‍കും. കുഞ്ഞാലിക്കുട്ടിയും മകനും നടത്തിയ സാമ്പത്തിക ഇടപാടുകളിൽ വൻ ക്രമക്കേടുണ്ട്​. അതിലും അന്വേഷണം ആവശ്യപ്പെട്ട്​ ഇ.ഡിക്ക്​ പരാതി നൽകും.

മലപ്പുറം ജില്ലയിലെ സഹകരണബാങ്കുകൾ വഴി കോടികളുടെ ബിനാമി ഇടപാട്​ ഇപ്പോഴും നടക്കുന്നു. ​കേരള ബാങ്ക്​ വന്നപ്പോൾ 13 ജില്ലകളും അതിൽ ലയിച്ചിരുന്നു. മലപ്പുറം ജില്ലയാണ്​ മാറിനിന്നത്​. കള്ളപ്പണ ഇടപാടി​െൻറ തെളിവാണിത്​. ജില്ലയിലെ ഭൂരിഭാഗം സഹകരണബാങ്കുകളിലും കോൺഗ്രസോ ലീഗോ ആണ്​ തലപ്പത്ത്​.

ജൂലൈ 24 ന്​ ഹാജരാകാനായിരുന്നു പാണക്കാട്​ തങ്ങൾക്ക്​ നോട്ടീസ്​. ഇ.ഡി പാണക്കാട്​ നേരി​​െട്ടത്തി​ മൊഴിയെടുത്തു. ആദായനികുതി വകുപ്പ്​ രേഖകൾ ഹാജരാക്കണമെന്ന്​ ആവശ്യപ്പെട്ട്​ നൽകിയ നോട്ടീസിലെ ആദ്യ പേര്​ കുഞ്ഞാലിക്കുട്ടിയുടെ മക​െൻറതാണ്​. സഹകരണബാങ്കിലെ മൂന്നരക്കോടി ആരാണ്​ പിൻവലിച്ചതെന്ന്​ പരിശോധിക്കണം. എ.ആർ നഗർ ബാങ്ക്​ ഭരണസമിതി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ചന്ദ്രിക'യുടെ സാമ്പത്തിക ഇടപാടിന്​ പാണക്കാട്​ തങ്ങൾ ഉത്തവാദിയല്ല -കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ചന്ദ്രികയിലെ ഒരു സാമ്പത്തിക ഇടപാടിനും പാണക്കാട്​ തങ്ങൾ ഒരുനിലക്കും ഉത്തരവാദിയ​െല്ലന്ന്​ മുസ്​ലിംലീഗ്​ നേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്​ സംബന്ധിച്ച രേഖ 'ചന്ദ്രിക'യുടെ ഫിനാൻസ്​ ഡയറക്​ടർ ഇ.ഡിക്ക്​ സമർപ്പിച്ചു. അതിൽ വ്യക്തത വരുത്താനായി അധികാരം ഡെലി​േഗറ്റ്​ ചെയ്​തിട്ടുണ്ടോയെന്ന്​ ഇ.ഡി ചോദിച്ചു. ദിവസം നിശ്ചയിച്ച്​ നോട്ടീസ്​ നൽകുകയും വന്ന്​ ചോദിക്കുകയും ചെയ്​തു. 2014 ൽത​െന്ന സർവ അധികാരങ്ങളും കൈമാറിയിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Tags:    
News Summary - ED questioned Hyderali shihab thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.