പുതിയ സർക്കാറിന്​ വെല്ലുവിളിയായി സാമ്പത്തിക പ്രതിസന്ധി

തി​രു​വ​ന​ന്ത​പു​രം: പു​തി​യ സ​ർ​ക്കാ​റി​ന്​ മു​ന്നി​ൽ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​യി സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി. ക്ഷേ​മ​പെ​ൻ​ഷ​ൻ മൂ​വാ​യി​ര​മാ​ക്കും, സ്ത്രീ​ക​ൾ​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര തു​ട​ങ്ങി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കെ​ല്ലാം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന നി​ല​യി​ലാ​ണ് സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യം.

പൊ​തു​വി​പ​ണി​യി​ൽ​നി​ന്ന് ഈ ​വ​ർ​ഷം ഡി​സം​ബ​ർ​വ​രെ കേ​ര​ള​ത്തി​ന്​ 23,000 കോ​ടി ക​ട​മെ​ടു​ക്കാ​ൻ കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ കു​റ​വാ​ണ്. ഇ​തി​ൽ 2,800 കോ​ടി പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ചൊ​വ്വാ​ഴ്ച​ത​ന്നെ ക​ട​മെ​ടു​ക്കു​ന്നു​ണ്ട്. ഈ ​മാ​സം ക്ഷേ​മ​പെ​ൻ​ഷ​ൻ. ശ​മ്പ​ളം, പെ​ൻ​ഷ​ൻ എ​ന്നി​വ ന​ൽ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണി​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥ​മെ​ന്ന നി​ല​യി​ലാ​ണ്​ 2,800 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള ലേ​ലം 12ന് ​റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മും​ബൈ ഫോ​ർ​ട്ട് ഓ​ഫി​സി​ൽ ഇ-​കു​ബേ​ർ സം​വി​ധാ​നം വ​ഴി​യാ​ണ്​ ന​ട​ക്കു​ന്ന​ത്. അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പു​തി​യ സ​ർ​ക്കാ​റി​ന് ആ​ദ്യ​മാ​സ​ങ്ങ​ളി​ൽ​ത​ന്നെ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കും.ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ​വരെ 29,500 കോ​ടി ക​ട​മെ​ടു​ക്കാ​ൻ കേ​ര​ള​ത്തി​ന്​ കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഏ​ക​ദേ​ശം 6,000 കോ​ടി​യു​ടെ കു​റ​വു​ണ്ട്. ക​ണ​ക്കു​ക​ളെ​ക്കു​റി​ച്ച് കേ​ന്ദ്രം വി​ശ​ദീ​ക​ര​ണ​വും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ന്തി​മാ​നു​മ​തി ന​ൽ​കു​ന്ന​തി​നു​മു​മ്പ് 4,700 കോ​ടി എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​മാ​സം താ​ൽ​കാ​ലി​ക അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. അ​തു​കൂ​ടി ചേ​ർ​ത്താ​ണ് ഇ​പ്പോ​ൾ 23,000 കോ​ടി അ​നു​വ​ദി​ച്ച​ത്. ക്ഷേ​മ​പെ​ൻ​ഷ​ൻ 3,000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​മു​ള്ള​തി​നാ​ൽ അ​തി​നും കൂ​ടു​ത​ൽ തു​ക ക​ണ്ടെ​ത്ത​ണം.

Tags:    
News Summary - Economic crisis poses a challenge to the new government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.