പരിസ്ഥിതിലോല മേഖല: സുപ്രീംകോടതി വിധി തിരിച്ചടി, ജനങ്ങളെ കുടിയൊഴിപ്പിക്കില്ല -മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നാണ് സർക്കാർ നിലപാടെന്നു മന്ത്രി വ്യക്തമാക്കി.

സുപ്രീംകോടതി വിധി കേരളത്തിലെ മലയോരങ്ങളിലെ ജീവിതങ്ങളെ സാരമായി ബാധിക്കുന്ന പ്രശ്നമാണ്. കേരളത്തിലാകെ 24 സോണുകളാണ് ഇത്തരത്തിലുള്ളത്. ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ കേരളത്തിന്‍റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നാണ് കേരളത്തിന്‍റെ നിലപാട്. ഈ നിലപാടിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധി. തുടർനടപടികൾ സുപ്രീംകോടതിയിലെ കേരളത്തിന്‍റെ അഡ്വക്കറ്റ് കോൺസലുമായും കേരളത്തിന്‍റെ അഡ്വക്കറ്റ് ജനറലുമായും ചർച്ച ചെയ്യും. മുഖ്യമന്ത്രിയുമായി ഇന്ന് തന്നെ ഇക്കാര്യം സംസാരിക്കും -മന്ത്രി അറിയിച്ചു.

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ല്‍ ഒരുകിലോമീറ്ററിനുള്ളിൽ വി​ക​സ​ന - നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ വിലക്കിയ സു​പ്രീം​കോ​ട​തി വി​ധി​യി​ല്‍ കേ​ര​ള​ത്തിലടക്കം ക​ടു​ത്ത ആ​ശ​ങ്കയാണ് ഉയർന്നിരിക്കുന്നത്. സം​ര​ക്ഷി​ത വ​നാ​തി​ര്‍ത്തി​ക്ക് സ​മീ​പ​മു​ള്ള ചെ​റു​പ​ട്ട​ണ​ങ്ങ​ളെ കോ​ട​തി വി​ധി ബാ​ധി​ച്ചേ​ക്കു​മോ​യെ​ന്ന പ്ര​ശ്ന​മാ​ണ് പ്ര​ധാ​ന​മാ​യും പ​ങ്കു​വെ​ക്ക​പ്പെ​ടു​ന്ന​ത്. സം​സ്ഥാ​ന​ത്ത് തേ​ക്ക​ടി, ബ​ത്തേ​രി തു​ട​ങ്ങി​യ പ​ട്ട​ണ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രാ​ണ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ​ത്. ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ പേ​പ്പാ​റ, നെ​യ്യാ​ർ​ഡാം മേ​ഖ​ല​ക​ളി​ലു​ള്ള​വ​രും ഇ​തേ അ​വ​സ്ഥ​യി​ലാ​ണ്.

കോ​ട​തി വി​ധി പ​ഠി​ച്ച​ശേ​ഷം റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കാ​ന്‍ വ​നം മേ​ധാ​വി​യോ​ട് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള നി​ര്‍മി​തി​ക​ളെ​ക്കു​റി​ച്ച് മൂ​ന്നു​മാ​സ​ത്തി​ന​കം വ​നം അ​ധി​കൃ​ത​ര്‍ റി​പ്പോ​ര്‍ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.