ചെറുതോണി: ഇടുക്കിയിൽ വീണ്ടും ഭൂചലനം. തിങ്കളാഴ്ച പുലർച്ച 4.52നായിരുന്നു നേരിയ ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇത് നാട്ടുകാരിൽ കനത്ത ആശങ്കയുളവാക്കി. ചെറുതോണി, പൈനാവ്, തടിയമ്പാട്, കരിമ്പൻ, ചേലച്ചുവട് മേഖലകളിൽ ചെറിയ മുഴക്കത്തോടെയായിരുന്നു ഭൂചലനം. പുലർച്ചയായതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം വ്യക്തമായില്ല. ഒരുമണിക്കൂറിനു ശേഷമാണ് ഭൂചലനമാണെന്ന് സ്ഥിരീകരിക്കുന്നത്.
മൂലമറ്റം വൈദ്യുതി നിലയത്തിലും കുളമാവ് അണക്കെട്ടിലും ഇടുക്കി അൺലോക് സിസ്റ്റത്തിലുമാണ് ഭൂകമ്പമാപനികളുള്ളത്. സംഭവം നടന്നയുടൻ വൈദ്യുതി ബോർഡിെൻറ ഗവേഷണ വിഭാഗം പരിശോധിച്ച കുളമാവിലെ മാപനിയിലാണ് ഭൂകമ്പതരംഗം രേഖപ്പെടുത്തിയതായി കണ്ടെത്തിയത്. ഇടുക്കി അണക്കെട്ടിൽനിന്ന് 10 കി.മീ. അകലെ കുളമാവിനു സമീപമാണ് പ്രഭവകേന്ദ്രം. 2.2 ആയിരുന്നു തീവ്രത.
ഭൂചലനം മൂലം ഇടുക്കിയിലെ അണക്കെട്ടുകൾക്ക് തകരാറൊന്നുമില്ലെന്ന് പരിശോധന നടത്തിയ വൈദ്യുതി ബോർഡിലെ ഗവേഷണ വിഭാഗം വ്യക്തമാക്കി. മറ്റു അണക്കെട്ടുകളിലും പരിശോധന നടത്തുന്നുണ്ട്. എന്നാൽ, ഇടുക്കി അണക്കെട്ട് സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് നാലുഭാഗത്തേക്കും മാറ്റൊലി ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. അണക്കെട്ട് കമീഷൻ ചെയ്തതിനുശേഷം 1988 ജൂൺ ഏഴിനാണ് ആദ്യത്തെ ഭൂചലനം. അതിെൻറ പ്രഭവകേന്ദ്രം നെടുങ്കണ്ടമായിരുന്നു.
ഡിജിറ്റൽ ഭൂകമ്പമാപനിയുണ്ടെങ്കിലും 35 വർഷം മുമ്പ് അമേരിക്കൻ കമ്പനിയായ െട്രയിൽ ഡൈയിൽ ജിയോടെക് നൽകിയ ഭൂകമ്പമാപനി ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോഴും നടക്കുന്നത്. ഇടുക്കിയിൽ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും നടന്നില്ല. ഇടുക്കിയിൽ അണക്കെട്ടുകളുമായി ബന്ധപ്പെട്ട് 12 ഭൂകമ്പമാപനികൾ ഉണ്ടെങ്കിലും പലതും കാലഹരണപ്പെട്ടു. ചിലതെല്ലാം ഡിജിറ്റലിലേക്ക് മാറി. ഏറ്റവും ഒടുവിൽ 2012 സെപ്റ്റംബർ രണ്ടിനാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 1.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിെൻറ പ്രഭവകേന്ദ്രം കരിങ്കുന്നത്തിനും പുറപ്പുഴക്കും മധ്യേയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.