കോഴിക്കോട്: സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വം പരാജയമാണെന്ന മുരളീധരെൻറ പ്രസ്താവനക്ക് പിന്നാലെ വിമർശവുമായി മുസ്ലിം ലീഗും. പ്രതിപക്ഷ ധർമംകേരളത്തിൽ പൂർണമായി നിർവഹിക്കപ്പെടുന്നില്ലെന്നാണ് മുസ്ലിംലീഗ് മുതിർന്ന നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞത്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സർക്കാരിെൻറ ഭരണ പരാജയം ഉയർത്തിക്കാട്ടി അക്കാര്യത്തിൽ ജനങ്ങളെ അണിനിരത്താൻ പറ്റിയ സന്ദർഭങ്ങൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. യു.ഡി.എഫ്യോഗം ചേർന്ന് പിരിയുകയാണെന്നും ജനങ്ങളെ അണിനിരത്തി സമരം ചെയ്യാൻ കഴിയുന്നില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.